Hot Posts

6/recent/ticker-posts

എല്ലാ കണ്ണുകളും പുതുപ്പള്ളിയിലേയ്ക്ക്...ജനവിധിയ്ക്കുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ



കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലേക്കുള്ള പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു. കോട്ടയം ബസേലിയസ് കോളജിലാണു പോളിങ് സാമഗ്രികളുടെ വിതരണ–സ്വീകരണ കേന്ദ്രവും സ്ട്രോങ് റൂമും. വോട്ടെണ്ണലും ഇവിടെത്തന്നെയാണ്. ജില്ലാ കലക്ടർ വി.വിഘ്നേശ്വരി സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. 


ബസേലിയസ് കോളജിന് ഇന്നു മുതൽ 8 വരെ അവധിയാണ്. പുതുപ്പള്ളി മണ്ഡലത്തിൽ പോളിങ് ബൂത്തുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്നും നാളെയും അവധിയാണ്. 



മണ്ഡലത്തിൽ ഇന്നും നാളെയും ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ഡലത്തിലെ സർക്കാർ, അർധ സർക്കാർ, വിദ്യാഭ്യാസ, വാണിജ്യസ്ഥാപനങ്ങൾക്കു നാളെ അവധിയാണ്. നാളെ രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.




 


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു