Hot Posts

6/recent/ticker-posts

പുതുപ്പള്ളി എൽഡിഎഫ് പിടിച്ചെടുക്കും: പ്രൊഫ. ലോപ്പസ് മാത്യു


സ്ഥാനാർത്ഥിയുടെ മികവും പുതുപ്പള്ളി കഴിഞ്ഞ 53 വർഷം അനുഭവിച്ച വികസന പിന്നോക്കാവസ്ഥയും ഇടതുപക്ഷം മുന്നോട്ടുവച്ച പുതുപ്പള്ളി വികസന നിർദേശങ്ങളും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വോട്ടർമാർ ചർച്ച ചെയ്ത പശ്ചാത്തലത്തിൽ ജെയ്ക് സി തോമസിന്റെ വിജയം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ഇടതുമുന്നണി ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു അഭിപ്രായപ്പെട്ടു. 



തെരഞ്ഞെടുപ്പിൽ കേന്ദ്രസർക്കാരിന്റെ രാജ്യവ്യാപകമായി നടക്കുന്ന ന്യൂനപക്ഷ വിരുദ്ധ നിലപാടുകളും, അക്രമങ്ങളും, കൊലപാതകങ്ങൾക്കും, മണിപ്പൂരിലെ മനുഷ്യത്വവിരുദ്ധ നടപടികൾക്കും എതിരെയുള്ള വോട്ടർമാരുടെ പ്രതികരണമാണ് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. കിടങ്ങൂരിലും ഏറ്റുമാനൂരിലും നടന്ന ബിജെപി - യുഡിഎഫ് കൂട്ടുകെട്ടുകളും പുതുപ്പള്ളിയിലെ ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്. 



ബാർകോഴക്കേസിൽ കെ.എം. മാണിയ്ക്കെതിരെ ഉണ്ടായ കോൺഗ്രസ് നേതാക്കന്മാരുടെ ഗൂഢാലോചന പുതുപ്പള്ളിയിലെ കേരള കോൺഗ്രസ് എം പ്രവർത്തകരും അനുഭാവികളും ഈ തെരഞ്ഞെടുപ്പിൽ ഓർക്കാതിരിക്കില്ല. വലിയ സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരിക്കുമ്പോഴും കേരളത്തിലെ ആബാലവൃദ്ധം ജനങ്ങൾക്കും ഓണം സുഭിക്ഷമായി ആഘോഷിക്കാനും വകയിരുത്തിയ കേരളത്തിലെ ഇടതുപക്ഷ സർക്കാരിനുള്ള ഓണസമ്മാനം ആയിരിക്കും ജെയ്ക് സി തോമസിന്റെ വിജയത്തിലൂടെ സർക്കാരിന് പുതുപ്പള്ളിയിലെ വോട്ടർമാർ സമ്മാനിക്കുകയെന്നും പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു.





 


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്