Hot Posts

6/recent/ticker-posts

പാലാ നഗരസഭയിൽ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം


representative image

പാലാ നഗരസഭ, വ്യവസായ വകുപ്പിന്റെയും,  കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തിൽ സംരംഭകരാകുവാൻ താൽപര്യമുള്ള വ്യക്തികൾക്ക് സൗജന്യ തൊഴിലധിഷ്ഠിത ട്രെയിനിങ് നൽകി സംരംഭക മേഖലയിലേക്ക് കൈപിടിച്ച് ഉയർത്തുന്നതിന് പദ്ധതിയിടുന്നു.  

1. ഫാഷൻ ഡിസൈനിങ് ( എംബ്രോയ്ഡറി, ഫാബ്രിക് പെയിന്റിംഗ്..) 
2. ബ്യൂട്ടീഷൻ കോഴ്സ്

കോഴ്സ് ഡേറ്റ് പിന്നീട് തീരുമാനിക്കുന്നതാണ്.കോഴ്സിൽ പങ്കെടുക്കുന്നവർക്ക് ഗാർഹികമായോ വാണിജ്യപരമായോ യൂണിറ്റ് തുടങ്ങുന്നതിന് ആവശ്യമായ ലോൺ - ലൈസൻസ്- സബ്സിഡി എന്നിവ നേടുന്നതിനുള്ള പിന്തുണ നൽകുന്നതാണ്. 


ഈ കോഴ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കുടുംബശ്രീ CDS മുഖാന്തരം 26/09/2023 ചൊവ്വാഴ്ച  2 മണിക്ക് മുൻപായി പേര് രജിസ്റ്റർ ചെയ്യേണ്ടതും  29/09/2023 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പാലാ നഗരസഭ മിനി കോൺഫറൻസ് ഹാളിൽ വച്ച് നടത്തപ്പെടുന്ന ജനറൽ ഓറിയന്റൽ ട്രെയിനിങ് പ്രോഗ്രാമിൽ  പങ്കെടുക്കേണ്ടതുമാണ്.








Reactions