തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ മലയോര പ്രദേശങ്ങളിൽ വ്യാഴാഴ്ച ഉണ്ടായ മണ്ണിടിച്ചിലിലും പേമാരിയിലും വ്യാപക നാശനഷ്ടം സംഭവിച്ചു. ഇഞ്ചപ്പാറ, ഒറ്റയീട്ടി, തുമ്പശ്ശേരി, വെള്ളികുളം, കാരികാട്, മിഷ്യൻകര എന്നീ പ്രദേശങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്.

ചെരുവിൽ റെജി ജോസഫ്, കുന്നേൽ സെബാസ്റ്റ്യൻ എന്നിവരുടെ വീടിന് ഭാഗിക നഷ്ടം സംഭവിച്ചു. താന്നിക്കൽ സിജോ ജെയിംസ്, മുണ്ടപ്പള്ളിയിൽ സെബാസ്റ്റ്യൻ, കല്ലേക്കുളത്ത് ഷാജി, കുളങ്ങര സോജി വർഗീസ്, ലിബിൻ സെബാസ്റ്റ്യൻ കുന്നേൽ, കെ.ജെ സെബാസ്റ്റ്യൻ കളപ്പുരക്ക പറമ്പിൽ, ലിബിൻ തോട്ടത്തിൽ, നടുവത്തേട്ട് എൽ എം ജോസഫ് എന്നിവരുടെ കൃഷിഭൂമിയാണ് പ്രധാനമായും നഷ്ടമുണ്ടായത്.
പോലീസ്, ഫയർഫോഴ്സ്, റവന്യൂ, ആരോഗ്യവകുപ്പ്, കൃഷിവകുപ്പ് എന്നിവരും നാശനഷ്ടങ്ങൾ വിലയിരുത്തുവാൻ എത്തിയിരുന്നു. ജില്ലാ കളക്ടർ വിഘ്നേശ്വരി I.A.S നേരത്തെ തന്നെ സ്ഥലം സന്ദർശിച്ചിരുന്നു.

വീടും കൃഷിഭൂമിയും നാശനഷ്ടമുണ്ടായവർക്ക് ഗവൺമെന്റ് അടിയന്തര സഹായം അനുവദിക്കണമെന്ന് പ്രസിഡൻറ് കെ സി ജെയിംസ് ആവശ്യപ്പെട്ടു.
