പാലാ: കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ നേതൃത്വത്തിൽ കരൂർ ഗ്രാമപഞ്ചായത്തിൽ ഭരണം നടത്തുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി കരൂർ പഞ്ചായത്തിൽ വൻ അഴിമതി നടത്തിവരികയാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

നിയമപരമായി പ്രവർത്തന അനുമതി കൊടുക്കാൻ റോഡിന് വീതി ഇല്ലത്ത കുടക്കച്ചിറയിൽ പാറമടക്ക് പഞ്ചായത്ത് അനുമതി നൽയിയതു മൂലം അപകടം നിത്യ സംഭവമായിരിക്കുകയാണെന്നും സ്കൂൾ കുട്ടികൾക്കും, നാട്ടുകാർക്കും ഇത് മൂലം വലിയ ഭീതി ഉണ്ടായിരിക്കുകയാണെന്നും പരിസ്ഥിതി ലോല പ്രദേശങ്ങളെ പോലും തകർക്കുവാൻ പഞ്ചായത്ത് ഭരണസമിതി ഒത്താശ ചെയ്തു കൊടുക്കുകയാണെന്നും സജി പറഞ്ഞു.
കേരളാ കോൺഗ്രസ് കരൂർ മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി നടത്തുന്ന അഴിമതിക്കും ജനദ്രോഹ ഭരണത്തിനും എതിരെ കേരളാ കോൺഗ്രസ് കരൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 26/09/2023 ചൊവ്വാഴ്ച രാവിലെ 10 ന് കരൂർ പഞ്ചായത്ത് ഓഫീസ് പടിക്കൽ പ്രതിഷേധ ധർണ്ണ നടത്തുന്നതിനും യോഗം തീരുമാനിച്ചു.
കേരളാ കോൺഗ്രസ് കരൂർ മണ്ഡലം പ്രസിഡണ്ട് ജോസ് കുഴികുളം അധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡണ്ടും ഇന്നതാ അധികാര സമിതി അംഗവുമായ ജോർജ് പുളിങ്കാട്, കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മൈക്കിൾ പുല്ലുമാക്കൽ, ജില്ലാ സെക്രട്ടറി ജയിംസ് ചടനാക്കുഴി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീല ബാബു കുര്യത്ത്, ടോമി താണോലിൽ, ബോബി മൂന്നുമാക്കൽ, ബേബി പാലിയ്ക്കുന്നേൽ, ബെന്നി വെള്ളരിങ്ങാട്ട്, ജസ്റ്റ്യൻ പാറപ്പുറത്ത്, ഷാജി മാവേലി ജോസ് സെബാസ്റ്റ്യൻ, അഗസ്റ്റ്യൻ ജോസഫ്, തുടങ്ങിയവർ പ്രസംഗിച്ചു.
