കുറവിലങ്ങാട്: സംസ്ഥാനത്തെ 42 ലക്ഷം കുടുംബങ്ങൾക്ക് ആശ്വാസമായ കാരുണ്യ സുരക്ഷ ആരോഗ്യ പദ്ധതിയിൽ രൂപം കൊണ്ട പ്രതിസന്ധി എത്രയും വേഗം പരിഹരിക്കണമെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കെ.എം മാണി ധനകാര്യ മന്ത്രി ആയിരിക്കെ വിഭാവനം ച്ചെത കാരുണ്യ പദ്ധതിയിലൂടെ രോഗികളായ അനേകം പാവപെട്ടവർക്കും സാധാരണക്കാർക്കും ആശ്വാസമെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒക്ടോബർ ഒന്നു മുതൽ കാരുണ്യ പദ്ധതിയിൽ നിന്ന് പിൻവാറാനുള്ള സ്വകാര്യ ഹോസ്പിറ്റലിൽ മാനേജ്മെന്റുകളുടെ തീരുമാനം പിൻവലിക്കുവാൻ വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

കേരള യൂത്ത് ഫ്രണ്ട് (എം) കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡന്റ് ബിബിൻ വെട്ടിയാനിക്കലിന്റെ അധ്യക്ഷതയിൽ ചേർന്നയോഗത്തിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് എൽബി അഗസ്റ്റിനും ജനറൽ സെക്രട്ടറിമാരായ ജോസ് ജോസഫ് വിനു കുര്യൻ എന്നിവർക്ക് സീകരണം നൽകി.
സംസ്ഥാന ഓഫീസ് ചാർജ്ജ് ജനറൽ സെക്രട്ടറി സിറിയക്ക് ചാഴികാടൻ യോഗം ഉദ്ഘാടനം ചെയ്തു.

കേരള കോൺഗ്രസ് (എം) കുറവിലങ്ങാട് മണ്ഡലം പ്രസിഡന്റ് സിബി മാണി, യൂത്ത് ഫ്രണ്ട് നേതാക്കളായ പ്രവീൺ പോൾ, അനിഷ് വാഴപ്പള്ളി, ജോർജ് പാലായ്ക്കത്തടം, അരുൺ ലിജു മെക്കാട്ടേൽ, ഷിജോ ചെന്നേലി, ജോസഫ് മടുത്തുംപടിക്കൽ, ജോബിൻ ചക്കുംകുഴി, ഷിബി മാപ്പിളപറമ്പിൽ ആൽബിൻ ജോസ്, മനു ജോർജ്, ജിനോമോൻ ജോബിൻ സെബാസ്റ്റ്യൻ, ജീമോൻ എഡ്വവിൻ ജോസി, ജേക്കബ് കിണറ്റുങ്കൽ, ബെൻ വട്ടുകുളം, അലൻ തെങ്ങുംപ്പള്ളി
തുടങ്ങിയവർ സംസാരിച്ചു.
