Hot Posts

6/recent/ticker-posts

സംസ്ഥാനത്ത് എയര്‍ഗണ്‍ കൊണ്ടുള്ള അപകടങ്ങളും കുറ്റകൃത്യങ്ങളും വർദ്ധിക്കുന്നു


representative image

തിരുവനന്തപുരം: പക്ഷികളെയും മൃഗങ്ങളെയും ഓടിക്കാനും തമാശയ്ക്കുമൊക്കെ ഉപയോഗിച്ചിരുന്ന എയര്‍ഗണ്ണുകള്‍ ആളെക്കൊല്ലിയായി മാറുകയാണ്. പരസ്പരം ആക്രമിക്കുന്നതിന് എയര്‍ഗണ്‍ ഉപയോഗിച്ചതിലൂടെ ഇക്കൊല്ലം ഇതുവരെ നടന്നത് ആറ് അപകടങ്ങളാണ്. മരിച്ചത് മൂന്ന് പേരും.


തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് മാത്രം ഉപയോഗിച്ച് വാങ്ങാവുന്നതാണ് എയര്‍ഗണ്‍. അവയൊക്കെ നിയമാനുസൃതമുള്ളതുമാണ്. അതേസമയം, ഫയര്‍ആംസ് എന്ന ഗണത്തില്‍ വരുന്ന, ലൈസന്‍സില്ലാതെ ഉപയോഗിക്കാന്‍ പാടില്ലാത്ത തരത്തിലുള്ള തോക്കുകളും എയര്‍ഗണ്‍ എന്ന പേരില്‍ വില്‍ക്കപ്പെടുന്നുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്.


കളിത്തോക്കുകള്‍ക്കപ്പുറത്ത് യഥാര്‍ഥ തോക്കിന്റെ മാതൃകയിലുള്ള എയര്‍ഗണ്ണുകള്‍ ഇന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ സുലഭമാണ്. 250 രൂപ മുതല്‍ 25000 രൂപയ്ക്ക് മുകളില്‍ വരെ എയര്‍ഗണ്ണുകള്‍ ലഭിക്കും.


ഒരു ലൈസന്‍സും ആവശ്യമില്ലെന്ന പരസ്യത്തോടെയാണ് ഓണ്‍ലൈനുകളിലെ വില്‍പ്പന. അതേസമയം, കേരളത്തില്‍ വിവിധയിടങ്ങളിലെ തോക്ക് വില്‍പ്പന ശാലകളില്‍നിന്ന് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കി എയര്‍ഗണ്ണുകള്‍ വാങ്ങാനാകുമെന്നത് ദുരുപയോഗം ചെയ്യുന്നവര്‍ക്ക് എളുപ്പമാര്‍ഗവുമാണ്. സാമൂഹിക സുരക്ഷയ്ക്ക് വിരുദ്ധമായി ഉപയോഗിക്കില്ലെന്ന ഒരു പ്രസ്താവന എഴുതി നല്‍കിയാല്‍ മതിയാകും.

വെടിയുണ്ടകള്‍ക്ക് പകരം പെല്ലെറ്റുകളാണ് എയര്‍ഗണ്ണില്‍ ഉപയോഗിക്കുന്നത്. പല തരത്തിലുള്ള പെല്ലെറ്റുകളുണ്ട്. കൂര്‍ത്ത അഗ്രമുള്ളതും ഉരുണ്ട അഗ്രമുള്ളതും പരന്ന അഗ്രമുള്ളതുമാണ് സാധാരണ പെല്ലെറ്റുകള്‍. ദൂരെ നിന്ന് വെടിയുതിര്‍ത്താല്‍ വലിയ അപകടമൊന്നുമില്ല. എന്നാല്‍, ക്ലോസ് റേഞ്ചില്‍ നിറയൊഴിച്ചാല്‍ അപകടകാരിയാണ്.

പത്ത് മീറ്ററിനുള്ളില്‍ നിന്നുകൊണ്ട് ശരീരത്തിന്റെ പ്രധാന ഭാഗങ്ങളില്‍ നിറയൊഴിച്ചാല്‍ അപകടമുണ്ടാകും. അതേസമയം, അടുത്തുനിന്നുകൊണ്ട് ഒരു കല്ലെറിയുകയോ മറ്റോ ചെയ്യുന്നതുപോലെയുള്ള അപകടം തന്നെയാണ് എയര്‍ഗണ്ണുകളില്‍ നിന്നുണ്ടാകുന്നതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തലയിലോ നെഞ്ചിലോ പെല്ലറ്റ് തറച്ച് ആഴത്തില്‍ മുറിവുണ്ടായാലാണ് അത് അപകടകരമാകുന്നത്. മറ്റുമുറിവുകള്‍ പോലെ തന്നെയാണ് പെല്ലറ്റുകൊണ്ടുള്ള മുറിവെന്നും വിദഗ്ധര്‍ പറയുന്നു.

എയര്‍ഗണ്‍ ഉപയോഗിച്ച് അപകടമുണ്ടാക്കിയ ആറ് സംഭവങ്ങളാണ് ഈ വര്‍ഷം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ മൂന്നെണ്ണത്തില്‍ മരണം സംഭവിച്ചു. ആലുവയില്‍ ഹൈക്കോടതി ജീവനക്കാരന്‍ സഹോദരനെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ച് കൊന്നതാണ് അവസാനത്തേത്.

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
കോഴാ സയൻസ് സിറ്റി സയൻസ് സെന്റർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും