Hot Posts

6/recent/ticker-posts

കേരള കോൺഗ്രസ് ജില്ലാ ക്യാമ്പ് പോരാട്ടത്തിന്റെ തുടക്കം: പി.ജെ ജോസഫ്



കോട്ടയം: നവംബർ 9 -10 തീയതികളിൽ പാലായിൽ നടക്കുന്ന കേരള കോൺഗ്രസ് കോട്ടയം ജില്ലാ ക്യാമ്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ ദുർ ഭരണത്തിനെതിരെയുള്ള കർഷക  പോരാട്ടത്തിന്റെ തുടക്കമായി മാറുമെന്ന് പിജെ ജോസഫ് എംഎൽഎ പറഞ്ഞു.


വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി നിൽക്കുന്ന ജനങ്ങളുടെ മുൻപിൽ സർക്കാർ പുറം തിരിഞ്ഞു നിൽക്കുകയാണെന്നും കാർഷിക വിളകളുടെ വില തകർച്ച മൂലം കൃഷിക്കാർ ആത്മഹത്യ വക്കിലാണെന്നും പി ജെ ജോസഫ് പറഞ്ഞു.



ജനകീയ വിഷയങ്ങളിൽ ഇടപെടാതെ സർക്കാർ കേരളത്തിലെ പാവപ്പെട്ടവരെ കൊള്ളയടിച്ചു കൊണ്ടിരിക്കുകയാണെന്നും  പി ജെ ജോസഫ് കുറ്റപ്പെടുത്തി.കേരള കോൺഗ്രസ് ക്യാമ്പിന് മുന്നോടിയായി കോട്ടയത്ത് നടന്ന കേരള കോൺഗ്രസ് കോട്ടയം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.



കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു.

കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പിസി തോമസ്, കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയ് എബ്രഹാം, വൈസ് ചെയർമാൻ വക്കച്ചൻ മറ്റത്തിൽ, അഡ്വൈസർ തോമസ് കണ്ണന്തറ, കേരള ഐടി പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അപു ജോൺ ജോസഫ്, യൂത്ത് സംസ്ഥാന പ്രസിഡണ്ട് അജിത്ത് മുതിരമല, പാർട്ടി ഉന്നതാതികരസമിതി അംഗങ്ങളായ വി ജെ.ലാലി, സിഡി വത്സപ്പൻ, പി സി മാത്യു, മാത്തുക്കുട്ടി പ്ലാത്താനം, ജോർജ് പുളിങ്കാട്, പാർട്ടി നേതാക്കളയ, ബേബി തുപ്പലഞ്ഞിയിൽ, ജോർജുകുട്ടി മാപ്പിളശ്ശേരി, പ്രസാദ് ഉരുളികുന്നം, ജോയ് ചെട്ടിശ്ശേരി, സന്തോഷ് കാവുകാട്ട്, എ.സി ബേബിച്ചൻ, ടി വി സോണി, എബി പൊന്നാട്ട്, മത്തച്ചൻ പുതിയിടത്തുചാലിൽ, കുഞ്ഞുമോൻ ഒഴുകയിൽ, പിറ്റി. ജോസ് പാരിപ്പള്ളിൽ, എ.എസ്. സൈമൺ, മനീഷ് മാധവൻ, ജോസുകുട്ടി നെടുമുടി, ജെസി തറയിൽ, ലാലു ഞാറക്കൽ, സിബി നെല്ലൻകുഴിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്