Hot Posts

6/recent/ticker-posts

പോർക്കിനും മട്ടനും പകരം വിളമ്പുന്നത് പൂച്ചയിറച്ചി; ചൈനയിൽ അറവുശാലയിൽ നിന്ന് ആയിരത്തിലധികം പൂച്ചകളെ രക്ഷപ്പെടുത്തി


representative image

ബെയ്ജിങ്: ചൈനയില്‍ പോര്‍ക്കും മട്ടനുമെന്ന വ്യാജേന പൂച്ചയിറച്ചി വ്യാപകമായി വില്‍ക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. അറവുശാലകളിലെത്തിച്ച ആയിരത്തിലധികം പൂച്ചകളെ കഴിഞ്ഞ ദിവസം പോലീസിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. ജാങ്‌സു പ്രവിശ്യയിലെ സൂസ്‌ഹോഹില്‍ പല ഭക്ഷണശാലകളിലും പൂച്ചയിറച്ചി വിളമ്പുണ്ടെന്നാണ് കണ്ടെത്തല്‍. 


ഇത്തരത്തില്‍ ട്രക്കുകളില്‍ പൂച്ചകളെ കടത്തുന്നുണ്ടെന്ന് മൃഗസ്‌നേഹികളുടെ സംഘടന പോലീസിന് വിവരം നല്‍കിയിരുന്നു. ആറു ദിവസത്തോളം ഈ ട്രക്കുകളെ പിന്തുടര്‍ന്ന ഇവര്‍ ട്രക്ക് തടഞ്ഞു നിര്‍ത്തി പോലീസിന്റെ സഹായം തേടി. 


അറവുശാലകളില്‍ നിന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലെക്കെത്തിക്കുന്ന മാംസം, പോര്‍ക്ക്, മട്ടൺ, ബീഫ് തുടങ്ങിയ മാംസങ്ങളെന്ന വ്യാജേന ആളുകള്‍ക്ക് വിളമ്പുന്നുണ്ടെന്നാണ് മൃഗസ്‌നേഹികള്‍ വ്യക്തമാക്കുന്നത്.






Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്