Hot Posts

6/recent/ticker-posts

ഇടിമിന്നൽ അപകടങ്ങൾ കൂടുന്നു; ജാ​ഗ്രത കുറയരുത്.. കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ യുവതിയ്ക്ക് മിന്നലേറ്റു


representative image

തുലാമഴയും ഒപ്പം ഇടിമിന്നലും സംസ്ഥാനത്ത് തുടരുന്നു.  തൃശ്ശൂരിൽ വീടിന്റെ ഭിത്തിയിൽ ചാരിയിരുന്ന് മുലയൂട്ടുന്നതിനിടെ യുവതിക്കും കുഞ്ഞിനും ഇടിമിന്നലേറ്റു. തൃശൂർ കൽപറമ്പിലാണ് സംഭവം. 
 

അപകടത്തെ തുടർന്ന് പൂമംഗലം കൽപറമ്പ് സുധീഷിന്റെ ഭാര്യ ഐശ്വര്യയ്ക്ക് (36) ഇടതുചെവിയുടെ കേൾവിശക്തി നഷ്ടമായി. കഴിഞ്ഞ ദിവസം രാത്രി ഏഴു മണിയോടെയാണ് അപകടമുണ്ടായത്.



മിന്നലേറ്റതിനു പിന്നാലെ ഐശ്വര്യയും ആറു മാസം മാത്രം പ്രായമുള്ള കുഞ്ഞും തെറിച്ചുവീണിരുന്നു. ഇരുവരും ബോധരഹിതരാവുകയും ചെയ്തു. ഐശ്വര്യയ്ക്ക് ശരീരത്തിനു പുറത്തും പൊള്ളലേറ്റു. മുടി കരിയുകയും ചെയ്തു. 



ഐശ്വര്യ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. തെറിച്ചു വീണെങ്കിലും കുഞ്ഞിനു പരുക്കില്ലെന്നാണ് വിവരം.


മിന്നലിന്റെ ആഘാതത്തിൽ ഐശ്വര്യയുടെ വീട്ടിലും സമീപത്തെ വീടുകളിലും നാശനഷ്ടങ്ങളുണ്ടായി. മിന്നലേറ്റ് വീടിന്റെ സ്വിച്ച് ബോർഡും ലൈറ്റുകളും ഉൾപ്പെടെ തകർന്നു. സമീപത്തെ വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾക്കും വ്യാപകമായി കേടുപാട് സംഭവിച്ചു.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു