Hot Posts

6/recent/ticker-posts

ഗാന്ധി ജയന്തി ദിനം ചൈതന്യ ദിനമായി ആചരിച്ചു


മഞ്ഞപ്ര: മഹാത്മ ഗാന്ധി ജന്മദിനാഘോഷം ഇന്ദിരഗാന്ധി കൾച്ചറൽ ഫോറം മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി സ്മൃതി സദസ്, ചൈതന്യ ദിനം എന്നി വിവിധ പരിപാടികളോടെ ആഘോഷിച്ചു. 

ചന്ദ്രപ്പുര ജംഗ്ഷനിൽ ഗാന്ധിജിയുടെ അലങ്കരിച്ച ഛായ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന, സർവ്വമത പ്രാർത്ഥന, ജന്മദിന സമ്മേളനം, തിരി കത്തിക്കൽ, പ്രതിജ്ഞ എന്നിവ ഉണ്ടായിരുന്നു.


മുതിർന്ന കോൺഗ്രസ് നേതാവ് കെ.സോമശേഖരൻപിള്ള ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ബ്ലോക്ക് പ്രസിഡൻറ് അലക്സ് ആൻറു അധ്യക്ഷത വഹിച്ചു.



കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി എം.വി.സെബാസ്റ്റ്യൻ, ഐ എൻ ടിയു സി മണ്ഡലം പ്രസിഡൻറ് ജോസൺ വി. ആൻറണി, പഞ്ചായത്ത് സ്ഥിരം സമിതി മുൻ അധ്യക്ഷൻ രാജു ഡേവീസ്, സേവാദൾ ബ്ലോക്ക് ചെയർമാൻ ഷിജോ ജേക്കബ്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ദിനു ജോർജ്, ഷൈബി പാപ്പച്ചൻ, ജോയ് അറയ്ക്ക, ബിജു പടയാടൻ, മാത്യൂസ് മഞ്ഞപ്ര, സെബാസ്റ്റ്യൻ മാടൻ, ഡേവീസ് ചൂരമന, പി.പി.ജോയി എന്നിവർ പ്രസംഗിച്ചു.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
കന്യാസ്ത്രീകൾക്കെതിരെ നടത്തുന്നത് ഭരണകൂട ഭീകരത: കേരള കോൺഗ്രസ് (എം) പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും കോട്ടയത്ത്
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
വികസന സദസ്: കോട്ടയം ജില്ലയില്‍ 26 മുതല്‍, എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നടത്തും
യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ ഓണാഘോഷ ലോഗോ ഉദ്ഘാടനം ചെയ്തു