Hot Posts

6/recent/ticker-posts

ഗാന്ധിയൻ ദർശനങ്ങൾ ഇപ്പോഴും ലോകത്തെ പ്രചോദിപ്പിക്കുന്നു: മാണി സി കാപ്പൻ


പാലാ: ഗാന്ധിയൻ ദർശനങ്ങൾ ഇപ്പോഴും ലോകത്തെയാകെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് മാണി സി കാപ്പൻ എംഎൽഎ പറഞ്ഞു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ മൂന്നാനി ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ലോകസമാധാനമാണ് ഇന്നിൻ്റെ ആവശ്യം, ഇതിന് ഗാന്ധിയൻ മാർഗ്ഗമാണ് ഏക വഴിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാനവികതയാണ് ഗാന്ധിയൻ ദർശനങ്ങളുടെ അടിസ്ഥാനമെന്നും മാണി സി കാപ്പൻ പറഞ്ഞു.




ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. പാലാ നഗരസഭാ ചെയർപേഴ്സൺ ജോസിൻ ബിനോ മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പൽ കൗൺസിലർമാരായ ബിനു പുളിയ്ക്കക്കണ്ടം, സിജി ടോണി, പ്രൊഫ.സതീശ്കുമാർ ചൊള്ളാനി, വി സി പ്രിൻസ്, ചാവറ പബ്ളിക് സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ.പോൾസൺ കൊച്ചുകണിയാംപറമ്പിൽ, വൈസ് ചെയർമാൻ ഡോ.സിന്ധുമോൾ ജേക്കബ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം സിജിത അനിൽ, അഡ്വ.സന്തോഷ് മണർകാട്, സന്തോഷ് മരിയസദനം, ജോയി കളരിയ്ക്കൽ, തോമസ് ആർ.വി ജോസ്, അനൂപ് ചെറിയാൻ, പ്രശാന്ത് അണ്ണൻ, സൻമനസ് ജോർജ്, ബിജോയി മണർകാട്ട് എന്നിവർ പ്രസംഗിച്ചു. തുടർന്നു എംഎൽഎ യുടെ നേതൃത്വത്തിൽ ഗാന്ധിപ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി. 




വൈകുന്നേരം വരെ മഹാത്മാഗാന്ധി പ്രതിമയിൽ വിവിധ സംഘടനകളും വ്യക്തികളും പുഷ്പാർച്ചന നടത്തി. ചാവറ പബ്ളിക് സ്കൂൾ, മരിയസദനം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പാലാ ബ്രാഞ്ച്, പാലാ സെൻ്റ് തോമസ് കോളജ് നേവൽ എൻ സി സി യൂണിറ്റ്, പ്രവിത്താനം സെൻ്റ് മൈക്കിൾസ് ഹൈസ്കൂൾ, മേവിട സുഭാഷ് ലൈബ്രറി, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി, ആം ആദ്മി പാർട്ടി, എൻ സി പി, ലയൺസ് ക്ലബ്, യുണൈറ്റഡ് മർച്ചൻ്റ്സ് അസോസിയേഷൻ, കിഴതടിയൂർ ബാങ്ക്, അൽഫോൻസാ ഐ ഹോസ്പിറ്റൽ തുടങ്ങിയ സംഘടനകളും സ്ഥാപനങ്ങളും ബെന്നി മൈലാടൂർ, അഡ്വ ആർ മനോജ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എൻ സുരേഷ്, അക്സ ട്രീസ, ജോസഫ് കുര്യൻ, അബ്ദുള്ളാഖാൻ, കിഴതടിയൂർ ബാങ്ക് പ്രസിഡൻ്റ് എം എസ് ശശിധരൻ, അഡ്വ ജോൺസി നോബിൾ, അനിൽ മത്തായി, സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജർ നിഷ ജി പുതിയിടം, ഡോ അലക്സ് ബേബി, ടോമി കുറ്റിയാങ്കൽ, സിബി റീജൻസി, ആൻ്റണി വാളംപറമ്പിൽ, അഡ്വ ജോസ് ചന്ദ്രത്തിൽ തുടങ്ങി നിരവധിപ്പേർ പുഷ്പാർച്ചനയിൽ പങ്കെടുത്തു.  ഗാന്ധിസ്മൃതി സമാപനം ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഉദ്ഘാടനം ചെയ്തു. സാംജി പഴേപറമ്പിൽ അധ്യക്ഷത വഹിച്ചു.

Reactions

MORE STORIES

പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്