കേരള ലോയേഴ്സ് കോണ്‍ഗ്രസ് ലീഗല്‍ എക്സലന്‍സ് അവാര്‍ഡ് അഡ്വ.മഞ്ചേരി ശ്രീധരന്‍ നായര്‍ക്ക്
October 17, 2023
തിരുവനന്തപുരം: കേരള ലോയേഴ്സ് കോണ്‍ഗ്രസ് കെ.എം മാണിയുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ ലീഗല്‍ എക്സലന്‍സ് അവാര്‍ഡ് വിതരണം നടന്നു.
അഭിഭാഷക രംഗത്തെ സമഗ്ര സംഭാവനകള്‍ക്കുളള അംഗീകാരമായി പ്രമുഖ അഭിഭാഷകനായ അഡ്വ.മഞ്ചേരി ശ്രീധരന്‍ നായര്‍ക്കാണ് ഇത്തവണ പുരസ്‌കാരം ലഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിച്ചു.