Hot Posts

6/recent/ticker-posts

പദ്ധതികളിൽ വൻക്രമക്കേട്: കോട്ടയം ജില്ലയിൽ അഞ്ചിടത്ത് വിജിലൻസ് റെയ്ഡ്


കോട്ടയം: പട്ടികവർഗ വികസന വകുപ്പ് ഓഫീസുകളിലെ അഴിമതി കണ്ടെത്തുന്നതിനായി സംസ്ഥാനതലത്തില്‍ വിജിലൻസിന്‍റെ  മിന്നൽ പരിശോധന. കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ ഉൾപ്പെടെ 5 കേന്ദ്രങ്ങളിൽ പരിശോധന നടന്നു. മേലുകാവ് ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസ്, പുഞ്ചവയൽ ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസ്, വൈക്കം ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസ്, കാഞ്ഞിരപ്പള്ളി ഐടിഡിപി പ്രൊജക്റ്റ്‌ ഓഫീസ്, ഏറ്റുമാനൂർ മോഡൽ റെസിഡന്‍ഷ്യല്‍ സ്കൂള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.


പട്ടിക വർഗകാർക്ക് വേണ്ടി സംസ്ഥാന പട്ടിക വർഗ വികസന വകുപ്പ് നടപ്പിലാക്കുന്ന വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യം, ഭവനം, തൊഴിൽ നൈപുണ്യ വികസനം തുടങ്ങിയ ക്ഷേമ പ്രവർത്തന പദ്ധതികൾ അർഹരായവർക്ക് കിട്ടുന്നില്ലെന്നും അനുകൂല്യങ്ങൾ അനർഹർക്ക് ഉദ്യോഗസ്ഥർ നൽകുന്നതായും പരാതി ഉയര്‍ന്നിരുന്നു. ഇത്തരത്തിലുളള പല പദ്ധതികളും യഥാസമയം നടപ്പിലാക്കുന്നില്ലെന്നും രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന.





നിർമാണം പൂർത്തിയാകാത്ത പദ്ധതിയുടെ പണി പൂർത്തിയായെന്ന് പറഞ്ഞു കരാറുകാരന് 20 ലക്ഷം രൂപ നൽകിയതുൾപ്പെടെ ഞെട്ടിക്കുന്ന വന്‍ ക്രമക്കേടുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. 


കിഴക്കൻ മേഖല വിജിലൻസ് പോലീസ് സൂപ്രണ്ട് വി.ജി വിനോദ് കുമാറിന്റെ നിർദ്ദേശാനുസരണം ഇൻസ്പെക്ടർമാരായ പ്രദീപ് എസ്, മഹേഷ് പിള്ള, രമേശ് ജി, സജു എസ് ദാസ്, അൻസിൽ ഇ എസ്, സബ് ഇൻസ്പെക്ടർമാരായ സ്റ്റാൻലി തോമസ്, ജയ്മോൻ, വി എം പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
ഈരാറ്റുപേട്ടയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്