Hot Posts

6/recent/ticker-posts

പാചകവാതക സിലിണ്ടറിന്‍റെ തൂക്കമറിയാൻ വാഹനത്തിൽ ത്രാസ് സൗകര്യം ഒരുക്കണം; ഏജൻസികൾക്ക് നിർദ്ദേശം


കോട്ടയം: പാചകവാതക സിലിണ്ടറിന്‍റെ തൂക്കം കൃത്യമാണോയെന്ന് ഉപയോക്താവ് സംശയം പ്രകടിപ്പിച്ചാൽ തൂക്കം അളക്കുന്നതിന് വാഹനത്തിൽ ത്രാസ് സൗകര്യം ഒരുക്കണമെന്ന് ജില്ലാതല പാചകവാതക അദാലത്തിൽ ഏജൻസികൾക്ക് നിർദ്ദേശം. ഗാർഹിക പാചകവാതക ഉപയോക്താക്കളുടെ പരാതി പരിഹരിക്കുന്നതിന്‍റെ ഭാഗമായി കളക്‌ട്രേറ്റിലെ തൂലിക ഹാളിൽ ഡെപ്യൂട്ടി കളക്ടർ (എൽ.എ) മുഹമ്മദ് ഷാഫിയുടെ അധ്യക്ഷതയിൽ നടന്ന ജില്ലാതല അദാലത്തിലാണ് നിർദ്ദേശം.


പാചകവാതകവിതരണ ഏജൻസികൾ ഉപയോക്താക്കൾക്ക് ബില്ലുകൾ കൃത്യമായി നൽകണം. ബുക്ക് ചെയ്താൽ സമയബന്ധിതമായി സിലണ്ടറുകൾ ലഭ്യമാക്കണമെന്നും ഏജൻസികൾക്ക് നിർദ്ദേശം നൽകി. 





കാഞ്ഞിരപ്പള്ളി താലൂക്ക് - അഞ്ച്, കോട്ടയം - പത്ത്‌, മീനച്ചിൽ - ഒന്ന്, ചങ്ങനാശേരി - മൂന്ന്, വൈക്കം - രണ്ട് എന്നിങ്ങനെയാണ് പരാതികൾ ലഭിച്ചത്. ജില്ലാ സപ്ലൈ ഓഫീസർ സ്മിത ജോർജ്, വിവിധ എണ്ണക്കമ്പനി പ്രതിനിധികൾ, പാചകവാതകവിതരണ ഏജൻസി പ്രതിനിധികൾ, പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ അദാലത്തിൽ പങ്കെടുത്തു. 


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്