Hot Posts

6/recent/ticker-posts

ലഹരിയെ തുടച്ച് നീക്കാൻ യുവാക്കൾ ഒറ്റക്കെട്ടായി കൈ കോർക്കണം: ജോസ് കെ മാണി എംപി


കോട്ടയം: രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ ലഹരിയെ തുടച്ച് നീക്കാൻ യുവാക്കൾ ഒറ്റക്കെട്ടായി കൈ കോർക്കണമെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി പറഞ്ഞു. കേരള യൂത്ത് ഫ്രണ്ട് ഭാരവാഹികളുമായി നടത്തിയ ചാറ്റ് വിത്ത് ചെയർമാൻ ആശയവിനിമയ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  


ലഹരി ഭീഷണി അതിജീവിക്കാൻ മുന്നിൽ നിൽക്കേണ്ടത് യുവാക്കൾ ആണ്. ലഹരി ഉപയോഗിക്കില്ല എന്ന് തീരുമാനിക്കുന്നതിന് ഒപ്പം അപകടകരമായി ലഹരിയിലേക്ക് പോകുന്നവരെ തടയാനും യുവാക്കൾക്ക് ആകണമെന്നും അദ്ദേഹം പറഞ്ഞു.  യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് സിറിയക് ചാഴികാടൻ അധ്യക്ഷത വഹിച്ചു.






കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻ്റ് പ്രൊഫ:ലോപ്പസ് മാത്യു, ടോബിൻ കെ അലക്സ്, യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ഭാരവാഹികളായ ഷേയ്ക്ക് അബ്ദുള്ള, ദീപക് മാമ്മൻ മത്തായി, ബിറ്റു വൃന്ദാവൻ, റോണി വലിയപറമ്പിൽ, ഷിബു തോമസ്, ശരത് ജോസ്, സുനറ്റ് കെ വൈ, ഡാവി സ്റ്റീഫൻ, അജിതാ സോണി, അമൽ ജോയി, ചാർളി ഐസക്, ഡിനു ചാക്കോ, സുനിൽ പയ്യപ്പള്ളി, മിഥുലാജ് മുഹമ്മദ്, ബിൻസൺ ഗോമസ്, എൽബി അഗസ്റ്റിൻ, എസ് അയ്യപ്പൻ പിളള, ജോജി പി തോമസ്, മനു മുത്തോലി, ഷിജോ ഗോപാലൻ, ജോമി എബ്രഹാം, അജേഷ് കുമാർ, ഇ റ്റി സനീഷ്, തോമസുകുട്ടി വരിക്കയിൽ തുടങ്ങിയവർ പ്രസംഗിച്ചു.



Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും