ഇ - പോസ് മെഷീൻ വീണ്ടും തകരാറിലായി; സംസ്ഥാനത്ത് റേഷൻ വിതരണം ഇന്നും മുടങ്ങി
November 25, 2023
കോട്ടയം: ഇ - പോസ് മെഷീൻ തകരാറിലായതിനെ തുടർന്ന് സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും മുടങ്ങി. രാവിലെ മുതൽ റേഷൻ വിതരണം നൽകാനാകുന്നില്ലെന്ന് വ്യാപാരികൾ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും ഇ - പോസ് മെഷീൻ തകരാറിലായതിനെ തുടർന്ന് റേഷൻ വിതരണം മുടങ്ങിയിരുന്നു.
അതേസമയം സാങ്കേതിക തകരാർ ഉടൻ പരിഹരിക്കുമെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നെറ്റ് വർക്ക് തകരാറാണ് മെഷീൻ തകരാറിലാകാൻ കാരണമെന്നാണ് വിവരം. നാല് മണിക്ക് ശേഷം മാത്രമേ ഇന്ന് റേഷൻ വിതരണം നടത്താൻ കഴിയുകയുള്ളുവെന്ന് വ്യാപാരികൾ അറിയിച്ചു.