റോബിൻ ബസുടമ ഗിരീഷ് അറസ്റ്റിൽ. പാലാ പോലിസ് ആണ് ഗിരീഷിനെ ഇടമറുകിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. 2012 ൽ ഒരാൾക്ക് നൽകിയ ചെക്ക് മടങ്ങിയതിനെ തുടർന്ന് നൽകിയ പരാതിയിലാണ് അറസ്റ്റ് ചെയ്തത്.
എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഒരാഴ്ച മുൻപ് വാറണ്ട് പുറപ്പെടുവിച്ചത് നാളെയാണ് അറസ്റ്റ് നടപ്പിലാക്കേണ്ട അവസാന തീയതി അതിനാലാണ് പോലീസ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. ഞായറാഴ്ച ആയതിനാലാണ് ഇത്രയും ദിവസം കാത്തിരുന്ന് ഇന്ന് പോലീസ് എത്തിയതെന്നും സർക്കാരിന്റെ പ്രതികാര നടപടികൾ തുടരട്ടെ എന്നും ഭാര്യ നിഷ പ്രതികരിച്ചു. ഗിരീഷിനെ പോലീസ് എറണാകുളത്തേക്ക് കൊണ്ടുപോകും.