Hot Posts

6/recent/ticker-posts

മുത്തോലി ഈസ്റ്റ്‌ സർവീസ് സഹകരണ ബാങ്കിന്റെ 94 മത് വാർഷികപൊതുയോഗവും സഹകാരി സംഗമവും നടന്നു


പാലാ: ഒരു നൂറ്റാണ്ടോളം പാരമ്പര്യമുള്ള മുത്തോലിയുടെ ഗ്രാമീണ സമ്പത് വ്യവസ്ഥയുടെ അത്താണിയായി നിൽക്കുന്ന മുത്തോലി ഈസ്റ്റ്‌ സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തനങ്ങളും ധനസ്ഥിതിയും ബോധ്യപ്പെടുത്തുന്നതിനും ഭാവി പ്രവർത്തനങ്ങളിൽ സഹകാരികളുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനുമായി 2023 നവംബർ 26 ഞായറാഴ്ച വൈകുന്നേരം 3.30 ന് മുത്തോലി ഗ്രാമപഞ്ചായത്ത് ഹാളിൽ സഹകാരി സം​ഗമം നടന്നു.


സംഗമത്തിൽ പ്രസിഡന്റ് ജോസഫ് അബ്രാഹം കൊമ്പനാൽ, വൈസ് പ്രസിഡന്റ് കെ.ആർ ശ്രീകുമാർ കളരിയ്ക്കൽ, സെക്രട്ടറി സ്വപ്ന സോമരാജ് ചെമ്പകശ്ശേരിൽ, ജനപ്രതിനിധികൾ, സഹകാരികൾ, നിക്ഷേപകർ, സഹകരണ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 






സാധാരണക്കാരന്റെ ആശ്രയമായാണ് സഹകരണ ബാങ്കുകൾ നിലകൊള്ളുന്നത്. മക്കളുടെ വിവാഹം, വിദ്യാഭ്യാസം, വിദേശ ജോലി അടച്ചുറപ്പുള്ള ഒരു വീട് എന്നിങ്ങനെ മനുഷ്യ സമൂഹത്തിലെ സ്വപ്ന തുല്യമായ ആഗ്രഹങ്ങൾ എല്ലാം നിറവേറ്റുന്നതിനായി സഹ കരണബാങ്ക് വഹിക്കുന്ന പങ്ക് ചെറുതല്ല. 



സഹകാരികൾക്ക് വളരെ ലളിതമായ നിയമവ്യ വസ്ഥയിലൂടെ ആവശ്യങ്ങളും പ്രയാസങ്ങളും തൊട്ടറിഞ്ഞ് അവരുടെ ജീവിതത്തിന് ചിറക് മുളപ്പിക്കാൻ ജീവനക്കാർക്കും, ഭരണസമിതിക്കും കഴിയാറുണ്ട്. വർത്തമാനകാല സാഹചര്യത്തിൽ ഏറെ പ്രതിസന്ധികളും വെല്ലുവിളികളും നേരിടുന്ന സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് യോഗത്തിൽ പ്രതിപാദിച്ചു. 

Reactions

MORE STORIES

"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്