Hot Posts

6/recent/ticker-posts

മാണി സി കാപ്പൻ ഒരു തടവ് സൊന്നാ, നൂറ് തടവ് സൊന്ന മാതിരി

തലനാട്: മാണി സി കാപ്പൻ ഒരു തടവ് സൊന്നാ, നൂറ് തടവ് സൊന്ന മാതിരിയെന്ന് മേലടുക്കം സി എസ് ഐ പള്ളി നിവാസികൾ ഇനി പറയും. കഴിഞ്ഞ വർഷം ക്രിസ്തുമസ് കരോൾ പരിപാടികളിൽ പങ്കെടുക്കവെ മാണി സി കാപ്പൻ നൽകിയ ഉറപ്പ് പാലിക്കപ്പെടാൻ പോകുന്നതിൻ്റെ ആഹ്ലാദത്തിലാണ് നാട്ടുകാർ. നാട്ടുകാരുടെ ആവശ്യത്തെത്തുടർന്ന് എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച 51 ലക്ഷം രൂപ ഉപയോഗിച്ചു മേലടുക്കം - സി എസ് ഐ പള്ളി - പഴുക്കാക്കാനം റോഡ് നവീകരണത്തിന് തുടക്കമായതിൻ്റെ ആഹ്ലാദമാണ് ഈ മേഖലയിൽ.

250 ൽ പരം കുടുംബങ്ങളുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു റോഡ് നവീകരണം. റോഡിൻ്റെ ശോച്യാവസ്ഥ കാരണം ഈ മേഖലയിലുള്ളവർ വർഷങ്ങളായി ദുരിതത്തിലായിരുന്നു. ആളുകളുടെ ദുരിതം നേരിൽ കണ്ട ബോധ്യപ്പെട്ടതോടെ തുക അനുവദിക്കുന്നതിന് മാണി സി കാപ്പന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അടുത്ത ക്രിസ്തുമസ് കരോളിന് മുമ്പ് റോഡ് പൂർത്തിയാക്കുമെന്ന് അന്ന് എം എൽ എ നാട്ടുകാർക്ക് വാക്കു നൽകിയിരുന്നു. 


ഒരു കിലോമീറ്റർ ദൂരമാണ് മനോഹരമായി നവീകരിച്ചിരിക്കുന്നത്. റോഡ് നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു.

ഈരാറ്റുപേട്ട ബ്ലോക്ക് വൈസ്പ്രസിഡന്റ് കുര്യൻ നെല്ലുവേലിയിൽ, തലനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ, മെമ്പർമാരായ സെബാസ്റ്റ്യൻ അങ്ങാടിക്കൽ, രോഹിണിഭായി  ഉണ്ണികൃഷ്ണൻ, ദിലീപ്, മേലടുക്കം സി എസ് ഐ പള്ളി  വികാരി ഫാ. ജോബി, താഹ അടുക്കം, ബേബി പുതനപ്രകുന്നേൽ, സ്കറിയ കാണിയറത്ത് തുടങ്ങിയവർ പങ്കെടുത്തു.




Reactions

MORE STORIES

പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്
YMCWA ചേർപ്പുങ്കലിന്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതിയുടെ അവലോകന യോഗം നടന്നു