Hot Posts

6/recent/ticker-posts

'എം എൽ എ ഷെഫായി, കുട്ടികൾക്ക് കൗതുകമായി': കേക്ക് മിക്സിംഗ് സെറിമണി കളറായി


പ്രവിത്താനം: സിനിമാനടനും വോളിബോൾതാരവും എംഎൽഎയുമായ മാണി സി കാപ്പനെ ഷെഫിൻ്റെ വേഷത്തിൽ കണ്ടപ്പോൾ കുട്ടികൾക്ക് അത്ഭുതവും അമ്പരപ്പും. പിന്നെ എംഎൽഎയുടെ പുതിയ വേഷപ്പകർച്ച കുട്ടികൾക്ക് കൗതുകമായി മാറി. സിനിമാ നടൻ കൂടിയായ കാപ്പനാകട്ടെ ഈ വേഷപ്പകർച്ച ഹരമാകുകയും ചെയ്തു.


പ്രവിത്താനം സെൻ്റ് മൈക്കിൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ നടത്തിയ കേക്ക് മിക്സിംഗ് സെറിമണിയോടനുബന്ധിച്ചാണ് മാണി സി കാപ്പൻ എംഎൽഎ ഷെഫിൻ്റെ വേഷമണിഞ്ഞത്. കേരളത്തിലെ പ്രമുഖ കേക്ക് നിർമ്മാതാക്കളായ തൊടുപുഴയിലെ 'ദ വെൽവെറ്റ് കേക്ക്സ്' ആണ് പ്രവിത്താനം സെൻ്റ് മൈക്കിൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ കേക്ക് മിക്സിംഗ് സെറിമണി സംഘടിപ്പിച്ചത്. 


പ്രത്യേകം സജ്ജീകരിച്ച പ്ലാറ്റ്ഫോമിലേയ്ക്ക് വിവിധയിനം ഡ്രൈ ഫ്രൂട്ട്സും വൈനും ചേർത്താണ് മിക്സ് ചെയ്തത്. ചടങ്ങ് ഹൃദ്യവും കുട്ടികൾക്കു പുതുമയുള്ള അനുഭവുമായി മാറി. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ ഷെഫിൻ്റെ വേഷത്തിലും ഒപ്പം വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും ചടങ്ങിൽ പങ്കാളികളായി.





സ്കൂൾ മാനേജർ ഫാ.ജോർജ് വേളൂപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. മാണി സി കാപ്പൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ, ഹെഡ്മാസ്റ്റർ അജി വി.ജെ, പിടിഎ പ്രസിഡൻ്റ് ജിസ്മോൻ ജോസ്, വെൽവെറ്റ് കേക്ക്സ് മാനേജിംഗ് ഡയറക്ടർ അനീഷ് ടി ജേക്കബ്, ജിനു ജെ വല്ലനാട്ട് എന്നിവർ പ്രസംഗിച്ചു.

Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു