Hot Posts

6/recent/ticker-posts

അരുവിത്തുറ സെന്റ്.ജോർജ് കോളേജിൽ മെഗാ ബ്ലഡ്‌ ഡോണേഷൻ ക്യാമ്പ്



ഈരാറ്റുപേട്ട: ലയൺസ് ക്ലബ്‌ ഓഫ് ഈരാറ്റുപേട്ടയുടെയും അരുവിത്തുറ സെന്റ് ജോർജ് കോളേജ് എൻഎസ്എസ് യൂണിറ്റും സംയുക്തമായി കോട്ടയം എസ് എച്ച് മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ മെഗാ ബ്ലഡ്‌ ഡോണേഷൻ ക്യാമ്പ് നടത്തപ്പെട്ടു. പരിപാടിയുടെ ഉത്ഘാടനം അരുവിത്തുറ സെന്റ്.ജോർജ് കോളേജ് ബർസാർ റവറന്റ് ഫാദർ ബിജു കുന്നക്കാട്ടിന്റെ അധ്യക്ഷതയിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോക്ടർ സിബി ജോസഫ് നിർവഹിച്ചു.


ജില്ലാ ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാക്ഷണവും ജില്ലാ കോർഡിനേറ്റർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നൽകി. ഈരാറ്റുപേട്ട ലയൺസ് ക്ലബ്‌ പ്രസിഡന്റ് ജോസ് സ്കറിയ മുത്തുത്താവളവും, ക്ലബ്‌ മെമ്പർ ബിനോയ്‌ സി ജോർജും ആശസകൾ അർപ്പിച്ചു.


ലയൺസ് ക്ലബ്‌ മെമ്പർമാരായ മജു മാത്യു പ്ലാത്തോട്ടവും ആരോമൽ ദിവാകറും അഡ്വ: ടോംസ് ജോർജ് വെള്ളൂക്കുന്നേലും ചാൾസ് തടിക്കലും എൻ എസ് എസ് പ്രോഗ്രാം ഓഫിസർ ഡോക്ടർ ഡെന്നി തോമസ്, മരിയ ജോസും പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി.
 




എസ് എച്ച് മെഡിക്കൽ സെന്റർ കോട്ടയമാണ് ക്യാമ്പ് നയിച്ചത്. എൻ എസ് എസ് കുട്ടികളും ലയൺ മെമ്പർമാരും ഉൾപ്പെടെ അറുപത്പേർ രക്തദാനം ചെയ്തു.





Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ