Hot Posts

6/recent/ticker-posts

കോട്ടയം സമ്പൂർണ ഡിജിറ്റൽ സാക്ഷര ജില്ല; പ്രഖ്യാപനം നടത്തി

കോട്ടയം: ഡിജി കേരളം സമ്പൂർണ ഡിജിറ്റൽ സാക്ഷരത പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയെ സമ്പൂർണ ഡിജിറ്റൽ സാക്ഷര ജില്ലയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു പ്രഖ്യാപിച്ചു. 
ജില്ലയിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായി പ്രവർത്തിക്കുന്ന കുടുംബശ്രീ പ്രവർത്തകർ, വിദ്യാർഥികൾ, ഹരിത കർമസേന, ആശാ വർക്കർമാർ, സാക്ഷരത മിഷൻ പ്രവർത്തകർ ഉൾപ്പെടെ 19664 സന്നദ്ധ പ്രവർത്തകരാണ് 72350 പഠിതാക്കളെ കണ്ടെത്തിയതും പരിശീലനം നൽകിയതും. 
മാമ്മൻ മാപ്പിള ഹാളിൽ നടന്ന യോഗത്തിൽ കോട്ടയം നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് മുകേഷ് കെ മണി, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി അജയൻ കെ. മേനോൻ, 
തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ഡിജി കേരളം നോഡൽ ഓഫീസർ സി.ആർ പ്രസാദ്, പ്രോജക്റ്റ് ഡയറക്ടർ ബെവിൻ ജോൺ വർഗീസ്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ ദിവാകർ, ആർ.ജി.എസ്.എ. വിജയ്‌ഘോഷ് എന്നിവർ പ്രസംഗിച്ചു.


Reactions

MORE STORIES

കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കട്ടിക്കയം അരുവിയിൽ ഗ്യാലറിയും വക്ക് വേയും ഉദ്ഘാടനം ചെയ്തു
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
ചേർപ്പുങ്കൽ ബിവിഎം കോളജിൽ MSc ആക്ച്വറിയൽ സയൻസ് തുടങ്ങുന്നു
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ