Hot Posts

6/recent/ticker-posts

നമ്മുടെയും സമൂഹത്തിന്റെയും ആത്മീയവും ഭൗതികവുമായ പുരോഗതി ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നതാണ് യഥാർത്ഥ ആത്മീയത: തോമസ് മോർ തിമോത്തിയോസ് എപ്പിസ്കോപ്പ

പത്തനംതിട്ട: യഥാർത്ഥമായ ആത്മീയത അവനവന്റെ ആത്മരക്ഷ മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നതല്ല എന്നും മറിച്ച് അവനവന്റെയും പൊതുസമൂഹത്തിന്റെയാകമാനമായുള്ള ആത്മീയവും ഭൗതികവുമായ നന്മയ്ക്കായി പ്രവർത്തിക്കുന്നതാണെന്നും മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കോട്ടയം -കൊച്ചി ഭദ്രാസന അധിപൻ തോമസ് മോർ തിമോത്തിയോസ് എപ്പിസ്കോപ്പ പ്രസ്താവിച്ചു. ഇത്തരം ആത്മീയ പ്രവർത്തനങ്ങൾ ദൈവാലയത്തിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ടതല്ലെന്നും കാർഷിക സാമൂഹ്യ സേവന പ്രവർത്തനങ്ങളെയെല്ലാം ആത്മീയതയുടെ ഭാഗമായി കാണുവാൻ വിശ്വാസികൾ തയ്യാറാകണം എന്നും തിരുമേനി ഉദ്ബോധിപ്പിച്ചു. 
മലങ്കര മാർത്തോമ്മാ സുറിയാനി സഭ വികസന സംഘം മല്ലപ്പള്ളി സെന്റർ പഠന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അഭിവന്ദ്യ തോമസ് മോർ തിമോത്തിയോസ് എപ്പിസ്കോപ്പ. 
തെള്ളിയൂർ കാർഡ് കാർഷിക വിഞ്ജാനകേന്ദ്രം ഡയറക്ടർ ഡോ സി പി റോബർട്ട് പഠന സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കാർഷിക മേഖലയിലെ നൂതന സാങ്കേതികവിദ്യകളും സാധ്യതകളും എന്ന വിഷയത്തിൽ ഡോ റെൻസി ഏബ്രഹാം ക്ലാസ് നയിച്ചു.
കാർഷിക രംഗത്തെ സംഭാവനകൾക്ക് ലിംക ബുക്ക് ഓഫ് റിക്കാർഡും മാർത്തോമ്മാ സഭയുടെ മികച്ച കർഷകനുള്ള അവാർഡും അടക്കം നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുള്ള  അനി തോമസിനെ അഭിവന്ദ്യ തോമസ് മോർ തിമോത്തിയോസ് എപ്പിസ്കോപ്പ പൊന്നാട അണിയിച്ച് ആദരിച്ചു. 
കോട്ടയം - കൊച്ചി ഭദ്രാസന വികാരി ജനറൽ വെരി റവ മാത്യു ജോൺ, ഭദ്രാസന വികസന സംഘം വൈസ് പ്രസിഡന്റ് റവ സജീവ് തോമസ്, റവ സുനിൽ ജോർജ് മാത്യൂ, റവ വർഗീസ് മത്തായി, രാജു ഏബ്രഹാം വെണ്ണിക്കുളം, ബിജു നൈനാൻ മരുതുക്കുന്നേൽ, ജോബി എം വർഗീസ്, റോണി എം സ്കറിയ, കുരുവിള മാത്യൂസ്, ജോസി കുര്യൻ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് പച്ചക്കറി വിത്തുകളുടെ വിതരണവും നടന്നു.

Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം