Hot Posts

6/recent/ticker-posts

പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്

പാലാ: പ്രിയങ്കാ ഗാന്ധിക്കെതിരെ വയനാട് ഉപതെരെഞ്ഞെടുപ്പിൽ മത്സരിച്ച പാലാ സ്വദേശിയായ ഓട്ടോ ഡ്രൈവർ സന്തോഷ് പുളിക്കൻ വളരെ സന്തോഷത്തിലാണ്. കാരണം വയനാട്ടിൽ ബിജെപിക്ക് താഴെ നാലാം സ്ഥാനത്ത് വന്നതിലാണ് സന്തോഷ് പുളിക്കന് സന്തോഷം അടക്കാനാവാത്തത്. ഞാൻ ഓട്ടോയിടിച്ചല്ല മരിച്ചത് ബി.എം ഡബ്ളിയു ഇടിച്ചാണ് മരിച്ചതെന്ന ഉഴവൂർ വിജയൻ വാക്കുകളാണ് സന്തോഷ് പുളിക്കൻ ഓർത്തെടുത്തത്.
മാണി സാറിനോട് മത്സരിച്ച് പരാജയപ്പെട്ട ഉഴവൂർ വിജയൻ പത്രപ്രവർത്തകരോട് പറഞ്ഞത് ഞാൻ ഓട്ടോയിടിച്ചല്ല മറിച്ച് ബി എം സബ്ളിയു ഇടിച്ചാണ് മരിച്ചതെന്നാണ്. സന്തോഷ് പുളിക്കനും അദ്ദേഹത്തിൻ്റെ പരാജയത്തിൽ ആഹ്ളാദിക്കുകയാണ്.കാരണം ഞാൻ തോറ്റത് കണ്ട ആപ്പ ഊപ്പയോടൊന്നുമല്ല പ്രിയങ്ക ഗാന്ധിയോടാണ്.ഇന്ത്യ മുഴുവൻ എന്നെ ഇനി അറിയും എന്നാണ് സന്തോഷ് പുളിക്കൻ്റെ ഭാഷ്യം.
കെട്ടി വയ്ക്കാനുള്ള 25000 രൂപാ മുതൽ തെരെഞ്ഞെടുപ്പ് പ്രചാരണത്തിൽ വരെ നാട്ടുകാർ എന്നെ സഹായിച്ചിരുന്നു. ഇത്തവണ മീഡിയാ അക്കാഡമിയിലെ പത്ര സമ്മേളനത്തിന് ശേഷം പല വലിയ ചാനലുകളും അഭിമുഖം ചോദിച്ച് വിളിച്ചിരുന്നു. ഞാൻ അവർക്ക് അഭിമുഖം കൊടുക്കുകയും അവരത് വൻ പ്രാധാന്യത്തോടെ പ്രസിദ്ധികരിക്കുകയും ചെയ്തു. അതിൻ്റെ ഗുണം വോട്ടിലുമുണ്ടായെന്നാണ് സന്തോഷ് പുളിക്കൻ്റ പക്ഷം.
ഓട്ടോ ചിഹ്നമായി സ്വീകരിച്ചതിനാൽ ഓട്ടോ തൊഴിലാളികളും വ്യാപകമായി തന്നെ പിന്തുണച്ചിട്ടുണ്ട് .മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളോട് ജനങ്ങൾക്കുണ്ടായ വിമുഖതയാണ് തന്നെ പോലെയുള്ള സ്വതന്ത്ര സ്ഥാനാർത്ഥികളുടെ സ്വീകാര്യതയെന്നും സന്തോഷ് പുളിക്കൻ കണക്ക് കൂട്ടുന്നു. 
കോട്ടയത്ത് കഴിഞ്ഞ പാർലമെൻറ് തെരെഞ്ഞെടുപ്പിൽ ഫ്രാൻസിസ് ജോർജിനെതിരെ മത്സരിച്ചതിൽ നിന്നും താനേറെ വളർന്നെന്നാണ് സന്തോഷ് പുളിക്കൻ്റെ പക്ഷം. ഇനിയും തെരെഞ്ഞെടുപ്പുകളിൽ തൻ്റെ സാന്നിദ്ധ്യമുണ്ടാവുമെന്നാണ് മീഡിയാ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സന്തോഷ് പുളിക്കൻ അഭിപ്രായപ്പെട്ടത്.


Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു