Hot Posts

6/recent/ticker-posts

സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ പ്രവൃത്തിപരിചയ മേള: ഒളശ്ശ സ്‌കൂളിന് മികച്ച നേട്ടം

കോട്ടയം: ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയിൽ സ്‌പെഷ്യൽ സ്‌കൂൾ വിഭാഗം പ്രവൃത്തിപരിചയമേളയിൽ പങ്കെടുത്ത ഒൻപതിനങ്ങളിലും എ ഗ്രേഡ് നേടി കാഴ്ചപരിമിതർക്കായുള്ള ഒളശ്ശ സർക്കാർ ഹൈസ്‌കൂൾ.
രണ്ടാം ക്ലാസ് വിദ്യാർഥിനിയായ ദേവതീർത്ഥ രതീഷ് പുൽപ്പായ നിർമ്മാണത്തിൽ 'എ' ഗ്രേഡോടെ ഒന്നാം സ്ഥാനമാണ് കരസ്ഥമാക്കിയത്. സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ നാടോടിനൃത്തത്തിനും 'എ' ഗ്രേഡോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു ദേവതീർഥ രതീഷ്.
കേശവ് രഞ്ജിത്ത് ബാംബൂ പ്രോഡക്റ്റ്' നിർമ്മാണത്തിൽ 'എ' ഗ്രേഡോടെ രണ്ടാം സ്ഥാനവും എ. അനൂപ് പ്ലാസ്റ്റിക് കെയിൻ വർക്കിൽ(വീവിംഗ്) 'എ' ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടി. വി. നവനീത് (കയർ ഡോർ മാറ്റ്), എം. വി. വിസ്മയ (ബീഡ്സ് വർക്ക്), അലൻ അജീഷ് (കാർഡ് ആൻഡ് സ്‌ട്രോബോർഡ് വർക്ക്) എ. അഭിനന്ദ (പേപ്പർ ക്രാഫ്റ്റ്. അൻഷ്വൽ ആൻ ജോൺ(കുട നിർമാണം) എന്നിവരാണ്' 'എ' ഗ്രേഡ്' നേടിയ മറ്റുള്ളവർ. 
മികച്ച വിജയം കരസ്ഥമാക്കി സ്‌കൂളിന്റെ അഭിമാനമായി മാറിയ എല്ലാ കുട്ടികളെയും പ്രഥമാധ്യാപകൻ ഇ.ജെ. കുര്യൻ സ്‌കൂൾ അസംബ്ലിയിൽ അനുമോദിച്ചു.


Reactions

MORE STORIES

കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
കോടികളുടെ നികുതി വെട്ടിപ്പ്; അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്
"പൊതുജീവിതത്തിൽ ഏറ്റവും അഭിമാനം തോന്നിയിട്ടുള്ള പദ്ധതിയാണ് കുറവിലങ്ങാട് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സയൻ സിറ്റി", ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മെയ് 29 ന്
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
കട്ടിക്കയം അരുവിയിൽ ഗ്യാലറിയും വക്ക് വേയും ഉദ്ഘാടനം ചെയ്തു
വെള്ളികുളം പള്ളിയിൽ വൈദിക - സന്ന്യസ്ത സംഗമം നടത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി