Hot Posts

6/recent/ticker-posts

പുതുവത്സരം: എക്‌സൈസ് കൺട്രോൾ റൂമുകൾ തുറന്നു

കോട്ടയം: ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് എക്‌സൈസ് വകുപ്പ് ജില്ലയിലും താലൂക്കുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നു. ജില്ലയിലെ പ്രധാന റോഡുകളിൽ ഹൈവേ പട്രോളിംഗ് സ്‌ക്വാഡ് 24 മണിക്കൂറും വാഹന പരിശോധന നടത്തും. 
അടിയന്തര ഘട്ടങ്ങളിൽ പ്രവർത്തിക്കുന്നതിന് ജില്ലാതലത്തിൽ മേഖല തിരിച്ച് രണ്ട് സ്‌ട്രൈക്കിംഗ് ഫോഴ്സ് ടീമും സജ്ജമാണ്. റെയിൽവേ സ്‌റ്റേഷൻ, ബസ് സ്റ്റാൻഡ് ക്രേന്ദീകരിച്ചുള്ള പരിശോധനയും ശക്തമാക്കി. പൊലീസ്, വനംവകുപ്പ് എന്നിവയുമായി ചേർന്ന് സംയുക്തപരിശോധനയും നടത്തും. 
അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ എൻഫോഴ്സ്‌മെന്റ് പ്രവർത്തനങ്ങൾ, വാഹന പരിശോധന, ലൈസൻസ് സ്ഥാപനങ്ങളുടെ പരിശോധന, സാമ്പിൾ ശേഖരണം എന്നിവ ശക്തിപ്പെടുത്തി. മദ്യം-മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതി കൺട്രോൾ റൂം നമ്പരിലേയ്ക്ക് വിളിച്ച് അറിയിക്കാം.
എക്‌സൈസ് കൺട്രോൾ റൂം നമ്പരുകൾ:
ജില്ലാ കൺട്രോൾ റൂം: 0481 2562211
കോട്ടയം താലൂക്ക്: 0481 2583091
ചങ്ങനാശ്ശേരി താലൂക്ക്: 0481 2422741
വൈക്കം താലൂക്ക്: 04829 231592
കാഞ്ഞിരപ്പള്ളി താലൂക്ക്: 04828 221412
മീനച്ചിൽ താലൂക്ക്: 04822 212235


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
ഈരാറ്റുപേട്ടയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്