Hot Posts

6/recent/ticker-posts

സ്പെഷ്യൽ ഒളിമ്പിക്സ് 2024: പാലാ സ്നേഹാരാം സ്പെഷ്യൽ സ്കൂളിന് സുവർണ നേട്ടം

പാലാ: 2024 ഡിസംബർ 27, 28, 29 തിയതികളിലായി കോഴിക്കോട് ഒളിമ്പ്യൻ റഹ്‌മാൻ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല സ്പെഷ്യൽ ഒളിമ്പിക്സിന് സ്നേഹാരാം സ്പെഷ്യൽ സ്കൂളിൽ നിന്ന് പതിനൊന്നു വിദ്യാർത്ഥികൾ പങ്കെടുത്തു.
100 മീറ്റർ ഓട്ടം, ഷോട്പുട്, ലോങ്ങ് ജംപ് എന്നീ ഇനങ്ങളിലായി 13 സ്വർണ മെഡലും, 8 സിൽവർ മെഡലും, 1 ബ്രോൺസ് മെഡലും കരസ്ഥമാക്കി. ആദിത്യൻ സുബാഷ്, ആദിത്യൻ മനോജ്, നന്ദിത രമേശ്, നയന രമേശ് എന്നീ കുട്ടികൾ രണ്ട് ഇനങ്ങൾക്ക് സ്വർണ മെഡൽ കരസ്ഥമാക്കി. 
പനമ്പേൽപറമ്പിൽ രമേശ്, മിനി ദമ്പതികളുടെ ഇരട്ട കുട്ടികളാണ് നയനയും നന്ദിതയും. 2014 ൽ ഓസ്‌ട്രേലിയയിൽ നടന്ന ഇന്റർനാഷണൽ ഒളിമ്പിക്സ്സിൽ നന്ദിതയും 2023 ൽ ജർമ്മനിയിൽ നടന്ന വേൾഡ് ഗെയിംസിൽ നയനയും പങ്കെടുത്ത്‌ മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്.  
സ്നേഹാരാം സ്കൂളിലെ പ്രിൻസിപ്പൽ സിസ്റ്റർ റോസ്മിതയുടെ നേതൃത്വത്തിൽ അദ്ധ്യാപകരായ സിസ്റ്റർ ലില്ലീസ്, ധന്യ ജോയ്, കുഞ്ഞുമോൾ ജോസഫ്, മരിയ ഈപ്പൻ എന്നിവരുടെ മികച്ച പരിശീലനമാണ് കുട്ടികൾക്ക് സ്നേഹാരാം സ്പെഷ്യൽ സ്കൂളിൽ ലഭിക്കുന്നത്. 


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടന്നു
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം