Hot Posts

6/recent/ticker-posts

വഖഫ് ഭേദഗതിക്കെതിരെ കൈകോർത്തവർ പ്രായശ്ചിത്തം ചെയ്യണം: പി.കെ.കൃഷ്ണദാസ്

തിരുവനന്തപുരം: വികലമായ വഖഫ് നിയമം മൂലം മുനമ്പത്ത് ഉൾപ്പടെ ഇന്ത്യ മഹാരാജ്യത്ത് വിവിധ മേഘലകളിൽ കുടിയിറക്ക് ഭീഷണി നേരിടുന്ന ജനങ്ങളെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ വഖഫ് നിയമ ഭേദഗതി നിയമം പാസാക്കാൻ മുന്നോട്ട് വന്നപ്പോൾ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭയിൽ കേരളത്തിലെ ഇടതു-വലതു മുന്നണികൾ കൈകോർത്ത് പ്രമേയം പാസാക്കി മുനമ്പം ജനതയെ വഞ്ചിച്ചിരിക്കുക ആണെന്ന് ബി.ജെ.പി. ദേശിയ എക്സിക്യൂട്ടിവ് അംഗം പി.കെ.കൃഷ്ണ ദാസ് ആരോപിച്ചു.
പ്രായശ്ചിത്തമായി നാളെ ആരംഭിക്കുന്ന നിയസഭ സമ്മേളനത്തിൽ മുനമ്പം വഖഫ് ഭൂമിയല്ല എന്ന പ്രമേയം ഒറ്റക്കെട്ടായി പാസക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് ഡെമോക്രാറ്റിക് സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിൽ മുനമ്പം വഖഫ് ഭൂമി അല്ല എന്ന് നിയമസഭയിൽ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. 
മുനമ്പം വിഷയത്തിൽ ഇടതു വലതു മുന്നണികൾ  മലപ്പുറം ഉൾപ്പടെയുള്ള വടക്കൻ ജില്ലകളിൽ മുനമ്പം വഖഫ് ഭൂമി ആണെന്നും, എറണാകുളം മുതൽ കൊല്ലം വരെഉള്ള ജില്ലകളിൽ മുനമ്പം വഖഫ് ഭൂമി അല്ല എന്നു മാണ് പ്രസംഗിക്കുന്നത്,  എന്നാൽ തിരുവനന്തപുരത്ത് എത്തുമ്പോൾ മിണ്ടാട്ടവുമില്ല എന്നും കൃഷ്ണദാസ് പരിഹസിച്ചു.
കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സംഘടന ചുമതലയുള്ള പാർട്ടി വൈസ് ചെയർമാൻ പ്രഫ.ബാലു ജി വെള്ളിക്കര, അഡ്വ. സെബാസ്റ്റ്യൻ മണിമല, ലൗജിൻ മാളിയേക്കൽ, ശിവപ്രസാദ് ഇരവിമഗലം, കെ. ഉണ്ണികൃഷ്ണൻ, ജയദേവൻ കെ.എ, അഡ്വ.രാജേഷ് പുളിയനാത്ത്, ജോണി കോട്ടയം, അഡ്വ.മഞ്ചു കെ.നായർ, അഡ്വ. ഹരീഷ് ഹരികുമാർ, ജേക്കബ് മേലേടത്ത്, 
ജില്ലാ പ്രസിഡണ്ടുമാരായ രശ്മി എം.ആർ, അഡ്വ.ഷൈജു കോശി, സലിം കാർത്തികേയൻ, വിനോദ് വി.ജി, ജോജോ പനക്കൽ, ഭാരവാഹികളായ, ജോഷി കൈതവളപ്പിൽ ,വിപിൻ രാജു ശൂരനാടൻ, കുളത്തുപ്പുഴ മാധവൻ പിള്ള, രമാ പോത്തൻകോട്, സുരേഷ് പുത്തൂർകോണം, ബിജു മാധവൻ, ആർ. സനൽകുമാർ, ബാലകൃഷ്ണൻ സി.പി, മനോജ് മാടപ്പള്ളി, സന്തോഷ് മൂക്കിലിക്കാട്ട്, പുനലൂർ മുരുകൻ, വി.കെ. സന്തോഷ്, സുജിത്ത് ചന്ദ്രൻ, അഭിജിത്ത് ഗോപാൽ, അനിൽകുമാർ, ജോയി അഞ്ചൽ തുടങ്ങിയവർ പ്രസംഗിച്ചു.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടന്നു
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം