Hot Posts

6/recent/ticker-posts

വന നിയമ ഭേദഗതി പിൻവലിക്കാനുള്ള തീരുമാനം ഉചിതം: പ്രൊഫ. ലോപ്പസ് മാത്യു

കോട്ടയം: വന നിയമ ഭേദഗതി ബിൽ പിൻവലിക്കാനുള്ള മുഖ്യമന്ത്രിയുടെയും ഇടതുപക്ഷ മുന്നണിയുടെയും തീരുമാനം ഉചിതമായെന്നും, ഈ വിഷയത്തിൽ കേരളത്തിലെ മലയോരമേഖലയിലെ ജനങ്ങൾക്കുവേണ്ടി ധീരമായ നിലപാടെടുത്ത കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപിയെ അഭിനന്ദിക്കുന്നു എന്നും കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് പ്രൊഫ. ലോപ്പസ് മാത്യു അറിയിച്ചു. 
കേരളത്തിലെ 430 ഓളം പഞ്ചായത്തുകളിലെ ജനങ്ങൾക്ക് തികച്ചും ദോഷകരമാകാവുന്ന ഒരു നിയമ ഭേദഗതി വേണ്ടെന്നു വയ്ക്കാനുള്ള ധീരമായ നിലപാട് ഇടതുപക്ഷ മുന്നണി സ്വീകരിച്ചിരിക്കുകയാണ്. ജനവികാരത്തിന് അനുകൂലമായി തീരുമാനങ്ങൾ മാറ്റാൻ സാധിക്കും എന്ന് തെളിയിച്ചിരിക്കുകയാണ്. 
മുന്നണിയിലെ കടകകക്ഷികളുടെ നിലപാടിന് അംഗീകാരം നൽകുന്ന മുന്നണിയാണ് ഇടതുപക്ഷ മുന്നണി എന്ന് ഇടതുപക്ഷ മുന്നണി ജില്ലാ കൺവീനർ കൂടിയായ പ്രൊഫ. ലോപ്പസ് മാത്യു അഭിപ്രായപ്പെട്ടു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു