Hot Posts

6/recent/ticker-posts

പയപ്പാർ ക്ഷേത്രത്തിൽ മകരവിളക്ക് പള്ളിവേട്ട മഹോത്സവവും പതിനെട്ടാംപടി കയറി നെയ്യഭിഷേകവും ജനുവരി 10 മുതൽ 15 വരെ

പാലാ പയപ്പാർ ശ്രീധർമ്മശാസ്‌താ ക്ഷേത്രത്തിലെ മകരവിളക്ക് പള്ളിവേട്ട മഹോത്സവവും പതിനെട്ട് പടി കയറി നെയ്യദിഷേകവും ജനുവരി 10 മുതൽ 15 വരെ തീയതികളിലായി നടത്തുമെന്ന് ക്ഷേത്രോപദേശക സമിതി സെക്രട്ടറി കെ.പി അജേഷ് കുമാർ, കമ്മറ്റിയംഗങ്ങളായ കെ.പി അനിൽ കുമാർ, സി.ഡി നാരായണൻ, നമ്പൂതിരി, പ്രശാന്ത് നന്ദകുമാർ, ബിനു എം.സി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
10-ാം തീയതി രാത്രി 8നാണ് കൊടിയേറ്റ്, അന്ന് രാവിലെ 5.30 ന് നെയ്യഭിഷേകം, 6 ന് മഹാഗണപതിഹോമം, 11 ന് കൊടിമര ഘോഷയാത്ര, 1 ന് പ്രസാദമൂട്ട്, 6.30 ന് ദീപാരാധന, ഭജന, രാത്രി 8 ന് തന്ത്രി പയ്യപ്പള്ളി ഇല്ലത്ത് മാധവൻ നമ്പൂതിരി, മേൽശാന്തി ഉണ്ണി തിരുമേനി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്, 8.30 ന് തിരുവാതിരകളി, 9.15 ന് ക്ലാസിക്കൽ ഡാൻസ് എന്നിവ നടക്കും.
11-ാം തീയതി രാവിലെ 9 ന് ശ്രീഭൂതബലി, 10 ന് നാരായണീയം, 1 ന് പ്രസാദമൂട്ട്, 7 ന് സംഗീതാർച്ചന, 7.45 ന് പയപ്പാർ കലാക്ഷേത്ര അവതരിപ്പിക്കുന്ന ഹരിശ്ചന്ദ്ര ചരിത്രം, 8.30 ന് തിരുവാതിരകളി അരങ്ങേറും.
12-ാം തീയതി രാവിലെ 9 ന് ശ്രീഭൂതബലി, 10 ന് നാരായണീയം, 1 ന് പ്രസാദമൂട്ട്, വൈകിട്ട് 6.45 ന് കാളകെട്ട്, മുടിയാട്ടം, 7.30 ന് നാട്ടരങ്ങ് നടക്കും.
13 - ന് രാവിലെ 9 ന് ശ്രീഭൂതബലി, 10 ന് നാരായണീയം, 1 ന് പ്രസാദമൂട്ട്, വൈകിട്ട് 6.30 ന് ദീപാരാധന, ഭജന, രാത്രി 7 ന് അഷ്ടപുഷ്‌പാഭിഷേകം, തുടർന്ന് നാട്ടരങ്ങ്, വിവിധ കലാപരിപാടികൾ, 8 ന് കരോക്കെ ഗാനമേള. 
14-ാം തീയതി പള്ളിവേട്ട ഉത്സവം. രാവിലെ 7.30 ന് ശ്രീഭൂതബലി, 1 ന് പ്രസാദമൂട്ട്, വൈകിട്ട് 5 ന് കോതകുളങ്ങര കാവിലേക്ക് താലംപുറപ്പാട്, 7 ന് താലം എതിരേല്‌പ്, 6.30 ന് ദീപാരാധന, 9 ന് തിരുവാതിരകളി, 10 ന് പള്ളിവേട്ട എഴുന്നള്ളത്ത്, 11 ന് കളമെഴുത്തും പാട്ടും.
15-ാം തീയതി ആറാട്ടുത്സവം രാവിലെ 8 മുതൽ ആറാട്ട് ബലി, ആറാട്ട് പുറപ്പാട്, 9 ന് ശ്രീഭൂതബലി, തുടർന്ന് ആറാട്ട്. 11.30 ന് കഥാകഥനം, 12.30 ന് ആറാട്ടുസദ്യ, വൈകിട്ട് 6.30 ന് ദീപാരാധന, ദജന, രാത്രി 10 ന് ഗുരുതി എന്നിവയാണ് പ്രധാന പരിപാടികൾ.
108 ൽപരം മാളികപ്പുറങ്ങളും അയ്യപ്പൻമാരും 18 പടി കയറി നെയ്യഭിഷേകം നടത്തും
പയപ്പാർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവ ഭാഗമായി 108ൽപരം മാളികപ്പുറങ്ങളും മറ്റ് അയ്യപ്പഭക്തരും ഇരുമുടി കെട്ടെടുത്ത് 11-ാം തീയതി രാവിലെ 9 ന് പതിനെട്ടാംപടി കയറി ക്ഷേത്രദർശനം നടത്തും തുടർന്ന് അയ്യപ്പസ്വാമിയുടെ പഞ്ചലോഹ വിഗ്രഹത്തിൽ ഭക്തർ കൊണ്ടുവരുന്ന നെയ്യ് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പയ്യപ്പിള്ളി ഇല്ലത്ത് മാധവൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മി കത്വത്തിൽ അഭിഷേകം ചെയ്യുന്നു.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടന്നു
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം