Hot Posts

6/recent/ticker-posts

കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനം നാളെ; പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യാതിഥി

കോട്ടയം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി 26-ാം സംസ്ഥാന സമ്മേളനം നാളെ (26.02.2025 ബുധന്‍) കോട്ടയത്ത് ലൂര്‍ദ്ദ് ഫൊറോനാ ഹാളില്‍ നടക്കും. രാവിലെ 10 ന് മേജര്‍ രവിയും 11 ന് ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയിലും മദ്യ-ലഹരി സംബന്ധിച്ച വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും. 12.15 ന് തിരുഹൃദയ നഴ്‌സിംഗ് കോളേജ് വിദ്യാര്‍ത്ഥിനികളുടെ ലഹരി വിരുദ്ധ യൂത്ത് കോര്‍ണര്‍. 

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
ഉച്ചകഴിഞ്ഞ് 2 ന് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് അദ്ധ്യക്ഷത വഹിക്കും. ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ബിഷപ് മാര്‍ ജോസ് പുളിക്കല്‍, ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ബിഷപ് ക്രിസ്തുദാസ് ആര്‍., ബിഷപ് ജസ്റ്റിന്‍ അലക്‌സാണ്ടര്‍ മഠത്തിപ്പറമ്പില്‍, ഫാ. ജോണ്‍ അരീക്കല്‍, പ്രസാദ് കുരുവിള, റവ. ഡോ. ഫിലിപ്പ് നെല്‍പ്പുരപറമ്പില്‍, ഫാ. ജോണ്‍ വടക്കേക്കളം എന്നിവര്‍ പ്രസംഗിക്കും. 
കേരള കത്തോലിക്കാ സഭയുടെ സീറോ മലബാര്‍-ലത്തീന്‍-മലങ്കര റീത്തുകളിലെ 32 അതിരൂപതാ-രൂപതകളില്‍ നിന്നായി മദ്യവിരുദ്ധ പ്രവര്‍ത്തകരും ആതുരശുശ്രൂഷാ പ്രവര്‍ത്തകരും യുവജനങ്ങളും സമ്മേളനത്തില്‍ പങ്കാളികളാകും. പാലക്കാട്ടെ ബ്രൂവറി-ഡിസ്റ്റിലറി വിവാദവും, മെട്രോ സ്റ്റേഷനുകളിലെ ബെവ്‌കോ ഔട്ട്‌ലറ്റുകള്‍, കള്ളുഷാപ്പുകളുടെ ദൂരം കുറയ്ക്കല്‍ തുടങ്ങിയ വിവാദങ്ങളും ജ്വലിച്ചുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവും ബിഷപ്പുമാരും പങ്കെടുക്കുന്ന ഈ സമ്മേളനത്തിന് പ്രാധാന്യമര്‍ഹിക്കുന്നു. 
ആന്റണി ജേക്കബ് ചാവറ, വി.ഡി. രാജു, ബോണി സി.എക്‌സ്., അന്തോണിക്കുട്ടി ചെതലന്‍, എ.ജെ. ഡിക്രൂസ്, റോയി ജോസ്, സിബി ഡാനിയേല്‍, ടോമി വെട്ടിക്കാട്ട്, തോമസ് കോശി, കെ.പി. മാത്യു, മേരി ദീപ്തി, എബ്രഹാം റ്റി.എസ്. എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍, സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, കെ.പി. മാത്യു, തോമസുകുട്ടി മണക്കുന്നേല്‍, ജോസ്‌മോന്‍ പുഴക്കരോട്ട് എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.


Reactions

MORE STORIES

പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്
YMCWA ചേർപ്പുങ്കലിന്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതിയുടെ അവലോകന യോഗം നടന്നു