Hot Posts

6/recent/ticker-posts

എസ് പി സി കേഡറ്റുകളുടെ പാസിങ്ങ് ഔട്ട് പരേഡും കമ്മ്യൂണിറ്റി ഓഫീസർമാരുടെ യാത്രയപ്പും നടന്നു

തലയോലപറമ്പ്: തലയോലപറമ്പ് എ ജെ ജോൺ മെമ്മോറിയൽ ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകളുടെ പാസിങ്ങ് ഔട്ട് പരേഡും സർവീസിൽ നിന്നു വിരമിക്കുന്ന കമ്മ്യൂണിറ്റി ഓഫീസർമാരുടെ യാത്രയപ്പും നടന്നു. 

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
സ്കൂൾ ഗ്രൗണ്ടിൽ നടന്ന വർണാഭമായ പാസിംഗ് ഔട്ട് പരേഡ് യോഗത്തിൽ വൈക്കം ഡി വൈ എസ് പി സിബിച്ചൻ ജോസഫ് പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. 43 കേഡറ്റുകൾ പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തു. 
തലയോലപ്പറമ്പ് എസ് എച്ച് ഒ വിപിൻ ചന്ദ്രൻ, എസ് പി സി കോട്ടയം ജില്ല പ്രോജക്ടിലെ എ ഡി എൻ ഒ ഡി. ജയകുമാർ, തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ്  ഷിജിവിൻസെൻ്റ്, സ്കൂൾ പ്രിൻസിപ്പൽ എസ്.ശ്രീലത,എച്ച് എം സി മായാദേവി, ഡോ.യു.ഷംല,  എസ് എം സി ചെയർമാൻ എം. എസ്.തിരുമേനി, എൻ.ടി.മണിയപ്പൻ, ജലദാസ്, സീനിയർ അസിസ്റ്റൻ്റ് പി. എ.ജയിൻകുമാർ തുടങ്ങിയവർ സംബന്ധിച്ചു. 
തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയപ്പ് സമ്മേളനം വൈക്കം ഡി വൈ എസ് പി സിബിച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എസ് പി സി കമ്യൂണിറ്റി പോലീസ് ഓഫീസർമാരായി പ്രവർത്തിച്ചിരുന്ന പി.കെ.ഉഷാകുമാരി, എ.അനിൽഎന്നീ അധ്യാപകർക്ക് യാത്രയയപ്പ് നൽകി. പഞ്ചായത്ത് പ്രസിഡൻ്റ് ഷിജിവിൻസൻ്റ് കേഡറ്റുകൾക്ക് സർട്ടിഫിക്കറ്റുകളും മൊമൻ്റോയും നൽകി.


Reactions

MORE STORIES

പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം