Hot Posts

6/recent/ticker-posts

ഓര്‍ബിസ്ലൈവ്സ് തൃപ്പൂണിത്തുറ ഹാഫ് മാരത്തണ്‍: രോഹിത് കുമാറും സരോജ് സരോജും ജേതാക്കള്‍


കൊച്ചി : തൃപ്പൂണിത്തുറ റോട്ടറി ക്ലബ്ബ് സംഘടിപ്പിച്ച രണ്ടാമത് ഓര്‍ബിസ്ലൈവ്സ് തൃപ്പുണിത്തുറ ഹാഫ് മാരത്തണില്‍ 21 കിലോമീറ്റര്‍ പുരുഷ വിഭാഗത്തില്‍ രോഹിത് കുമാര്‍ (1:08:47) വനിതാ വിഭാഗത്തില്‍  സരോജ് സരോജും (1:35:08) ജേതാക്കളായി. 10 കിലോമീറ്റര്‍ വിഭാഗത്തില്‍ എം.മനോജും (00:35:27) വനിതാ വിഭാഗത്തില്‍ ജി.ജിന്‍സിയും (00:44:35) ജേതാക്കളായി. 
പുലര്‍ച്ചെ അഞ്ചിന് കാക്കനാട് ചിറ്റിലപ്പിള്ളി സ്‌ക്വയറില്‍ നിന്നാരംഭിച്ച മാരത്തണില്‍ 21 കിലോമീറ്റര്‍ ഓട്ടം തൃക്കാക്കറ എസിപി. പി.വി.ബേബിയും,  പത്ത് കിലോമീറ്റര്‍ ഓട്ടം ഓര്‍ബിസ്‌ലൈസ് മാനേജിംഗ് ഡയറക്ടര്‍  ആന്റണ്‍ ഐസക്ക്, മൂന്നു കിലോമീറ്റര്‍ ഫണ്‍ റണ്‍ തൃപ്പുണിത്തുറ റോട്ടറി ക്ലബ് പ്രസിഡന്റ് എന്‍.ആര്‍.പരമേശ്വരനും  ഫ് ളാഗ് ഓഫ് ചെയ്തു. 
ചിറ്റിലപ്പള്ളി സ്‌ക്വയറില്‍ നിന്നാരംഭിച്ച് കാക്കനാട്, തൃക്കാക്കര, കിഴക്കമ്പലം എന്നിവിടങ്ങളിലൂടെ കടന്ന് തിരികെ ചിറ്റിലപ്പള്ളി സ്‌ക്വയറിലായിരുന്നു മാരണത്തണ്‍ സമാപിച്ചത്.സ്വദേശത്തുനിന്നും വിദേശത്ത് നിന്നുമായി  1200-ല്‍ അധികം കായിക താരങ്ങള്‍ മാരത്തണില്‍ പങ്കെടുത്തുവെന്ന് സംഘാടകര്‍ പറഞ്ഞു. രണ്ടാംസ്ഥാനം കെനിയന്‍ സ്വദേശി ഡാനിയേല്‍ ചെറിയോട്ട് (01:09:48) കരസ്ഥമാക്കി. 

സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് മന്ത്രി പി.രാജീവ് സമ്മാന ദാനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ കോസ്റ്റ് ഗാര്‍ഡ് ഡി.ഐ.ജി എന്‍.രവി,മുഖ്യാതിഥിയായിരുന്നു.  റോട്ടറി ക്ലബ് അസിസ്റ്റന്റ് ഗവര്‍ണര്‍ വിനോദ് മേനോന്‍ ,ഓര്‍ബിസ്ലൈവ്സ് മാനേജിംഗ് ഡയറക്ടര്‍ ആന്റണ്‍ ഐസക്ക്, തൃക്കാക്കര അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ പി.വി ബേബി, തൃപ്പൂണിത്തുറ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് എന്‍.ആര്‍.പരമേശ്വരന്‍, സെക്രട്ടറി ചിത്ര പ്രദീപ് റോയല്‍ റണ്‍ മുഖ്യ പരിശീലകന്‍ രാജീവ്, ഹൈക്കോടതിയിലെ കേന്ദ്ര സര്‍ക്കാര്‍ സീനിയര്‍ കൗണ്‍സില്‍ അഡ്വ. കെ.വി.സാബു, ഡോ.വിപിന്‍ റോള്‍ഡന്റ്, ഡോ. സ്റ്റീവ് ജോര്‍ജ് (സെന്റ് ജോസഫ് ആശുപത്രി), തൃപ്പൂണിത്തുറ റോയല്‍ റണ്ണേഴ്സ് പ്രതിനിധി സുനില്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Reactions

MORE STORIES

INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ