Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ടയില്‍ ദി ഗ്രാന്റ് പഴേരി ഗോള്‍ഡ് ഉദ്ഘാടനം ഫെബ്രുവരി 2 ന്

ഈരാറ്റുപേട്ട: സ്വര്‍ണ്ണ വ്യാപാര രംഗത്ത് മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള പഴേരി ജ്വല്ലറി ഗ്രൂപ്പിന്റെ മൂന്നാമത് ഷോറൂം  ദി ഗ്രാന്റ് പഴേരി ഗോള്‍ഡ് ഈരാറ്റുപേട്ടയില്‍ ഫെബ്രുവരി 2ന് ഞായറാഴ്ച പ്രവര്‍ത്തനമാരംഭിക്കും. രാവിലെ 10.30 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.
നൂതനമായ സാങ്കേതിക മികവോടെ സ്വന്തം ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ നൂറ് ശതമാനം ഗവ.അംഗീകൃത ഹോള്‍മാര്‍ക്കിംഗ് മുദ്രയോടെയാണ് പഴേരി ഗോള്‍ഡ് ഉപഭോക്താക്കളിലെത്തിക്കുന്നത്. മാര്‍ക്കറ്റിലെ ഏറ്റവും കുറഞ്ഞ ഹോള്‍സെയില്‍ പണിക്കൂലിയില്‍ പുതിയ ട്രെന്‍ഡഡ് ലൈറ്റ് വെയ്റ്റ് ആഭരണങ്ങളും ഒപ്പം അഞ്ചു പവന്‍ മുതല്‍ 100 പവന്‍ വരെയുള്ള ബ്രൈഡല്‍ സെറ്റുകളും പഴേരി ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ പ്രത്യേകതയാണ്.
ഉദ്ഘാടന ദിവസത്തിലും തുടര്‍ന്നുള്ള രണ്ടാഴ്ചക്കാലവും  ആകര്‍ഷകമായ സമ്മാന പദ്ധതികളും എക്‌സ്‌ചേഞ്ച് ഓഫറുകളും ആവിഷ്‌കരിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട്, അട്ടപ്പാടി, തൊടുപുഴ എന്നിവിടങ്ങളില്‍ ഉപഭോക്താക്കളുടെ മനം കവര്‍ന്ന പഴേരി ഗോള്‍ഡിന്റെ നാലാമത് ഷോറൂമാണ് ഈരാറ്റുപേട്ടയിലേത്.
പട്ടാമ്പി, ചെര്‍പ്പുളശേരി എന്നിവിടങ്ങളില്‍ പഴേരി ഗോള്‍ഡ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. കേരളത്തിനകത്തും പുറത്തും കൂടുതല്‍ ബ്രാഞ്ചുകള്‍ തുടങ്ങാന്‍ ലക്ഷ്യമിടുന്നതായും പഴേരി ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍കരിം പഴേരി, ഡയറക്ടര്‍മാരായ അബ്ബാസ് മാസ്റ്റര്‍ പഴേരി, ബിനീഷ് പി, നിസാര്‍ പഴേരി, ദി ഗ്രാൻ്റ് ചെയർമാൻ  ചെയർമാൻ ഡോ. പി.എ ഷുക്കൂർ, സി. ഇ. ഒ  നിഷാന്ത് തോമസ്, ഗ്രാൻ്റ് ഡയറക്ടർമാരായ ബഷീർ കെ.പി, അൻവർ, അഡ്വ. വി.പി നാസർ എന്നിവര്‍ പറഞ്ഞു.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
കന്യാസ്ത്രീകൾക്കെതിരെ നടത്തുന്നത് ഭരണകൂട ഭീകരത: കേരള കോൺഗ്രസ് (എം) പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും കോട്ടയത്ത്
യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ ഓണാഘോഷ ലോഗോ ഉദ്ഘാടനം ചെയ്തു
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണങ്ങാനത്ത് ജപമാല പ്രദക്ഷിണം
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്