Hot Posts

6/recent/ticker-posts

ശാസ്ത്രീയമായി കൃഷി ചെയ്ത് മാതൃകാതോട്ടമൊരുക്കാൻ പദ്ധതിയുമായി കൃഷി വകുപ്പും വൈക്കം നഗരസഭ കൃഷിഭവനും

വൈക്കം: പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി സ്ഥാപനങ്ങളിൽ ശാസ്ത്രീയമായി കൃഷി ചെയ്ത് മാതൃകാതോട്ടമൊരുക്കാൻ ഷി വകുപ്പും വൈക്കം നഗരസഭ കൃഷിഭവനും. വൈക്കം കായലോരത്തെ സർക്കാർഅതിഥിമന്ദിര അങ്കണത്തിലാണ് ജൈവ പച്ചക്കറി തോട്ടമൊരുക്കുന്നത്. അര ഏക്കർ സ്ഥലത്താണ് കൃഷിത്തോട്ടമൊരുക്കുന്നത്. 

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
മണ്ണിലും ചട്ടികളിലുമായാണ് പച്ചക്കറി തൈകൾ നടുന്നത്.ഇതിനായി മണ്ണിൽ അലിയുന്ന പ്ലാസ്റ്റിക്കും ചട്ടികളുമാണ് ഉപയോഗിക്കുന്നത്. വെണ്ട,തക്കാളി,മുളക്, വഴുതന, ചീര തുടങ്ങിയ പച്ചക്കറി ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. ധാരാളമാളുകൾ എത്തുന്ന നഗരമധ്യത്തിലെ സ്ഥാപനത്തിൽ തളിർത്ത് പൂവിട്ടു കായ്ക്കുന്ന പച്ചക്കറികൾ കണ്ട് പ്രചോദനം ഉൾക്കൊണ്ട് കുടുംബങ്ങൾ വീടുകളിൽ വിഷരഹിതമായി പച്ചക്കറി ഉൽപാദിപ്പിക്കണമെന്നാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. 
മാതൃകാ തോട്ടത്തിൽ വിളയുന്ന പച്ചക്കറികൾ കൃഷി വകുപ്പ് അധികൃതർ വിൽപന നടത്താതെ നഗരപരിധിയിലെ സ്കൂളുകൾക്കും നിരാലംബർ താമസിക്കുന്ന സദനങ്ങൾക്കും ഭക്ഷണം തയ്യാറാക്കാൻ സൗജന്യമായി നൽകും. പച്ചക്കറി തൈനട്ട് സി.കെ.ആശ എം എൽ എ മാതൃകാ തോട്ടം പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ പ്രീതാരാജേഷ് അധ്യക്ഷത വഹിച്ചു.  ജില്ല കൃഷി ഓഫീസർ സി.ജോജോസഫ് പദ്ധതി വിശദീകരണം നടത്തി.
കൃഷി വകുപ്പ് കോട്ടയം നോഡൽ ഡിഡി പി.പി.ശോഭ, നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ്, നഗരസഭ കൗൺസിലർ സിന്ധു സജീവൻ,ബിന്ദുഷാജി, പി.ഡി.ബിജിമോൾ, കവിതരാജേഷ്, രാജശ്രീ,രാജശേഖരൻ, അശോകൻ വെള്ളവേലി,എബ്രഹാം പഴയകടവൻ,രേണുക രതീഷ്, രാധികാശ്യാം, ഇന്ദിരാദേവി, എ.സി.മണിയമ്മ, കർഷകരായ പവിത്രൻ, വേണുഗോപാൽ, ഗോപാലകൃഷ്ണൻ, മോഹനൻ, എഡിഎ ജോപൈനാപ്പള്ളി, വൈക്കം കൃഷി അസിസ്റ്റൻ്റ് ഡയറക്ടർവിനു ചന്ദ്രബോസ്, കൃഷി ഉദ്യോഗസ്ഥരായ ആശ എ.നായർ, ആർ. അഷിത,സുധീർ, കെ.സി.മനു,സൈജു , സബിത,കവിത, ചൈതന്യ,ആശാ കുര്യൻ,നിമിഷകുര്യൻ, വൈക്കം നഗരസഭ കൃഷിഭവൻഓഫീസർ ഷീലാറാണി,കൃഷി അസിസ്റ്റൻ്റ് മെയ്സൺ മുരളി തുടങ്ങിയവർ സംബന്ധിച്ചു.


Reactions

MORE STORIES

പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്