Hot Posts

6/recent/ticker-posts

കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കീഴടക്കി പത്തുവയസുകാരൻ




വൈക്കം: കൈകാലുകൾ ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കീഴടക്കി പത്തുവയസുകാരൻ. വൈക്കം ഉദായനാപുരം ശ്രീകൃഷ്ണ വിലാസത്തിൽ രാജേഷ് അഞ്ജുദമ്പതികളുടെ ഇളയ മകനും വൈക്കം വാർവിൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയുമായ അനന്ത കൃഷ്ണനാണ് വേമ്പനാട്ടുകായലിൽ ഏഴു കിലോമീറ്റർ ദൂരം ഒരു മണിക്കൂർ 31മിനിട്ടുകൊണ്ട് നീന്തി കീഴടക്കിയത്.

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
ആലപ്പുഴ ജില്ലയിലെ ചേർത്തല വടക്കുംകര അമ്പലക്കടവിൽ നിന്ന് ആരംഭിച്ച നീന്തൽ കോട്ടയം ജില്ലയിലെ വൈക്കം കായലോര ബീച്ചിൽ അവസാനിച്ചു. വിജയശ്രീലാളിതനായി വൈക്കം കായലോര ബീച്ചിലേയ്ക്ക് നീന്തിക്കയറിയ അനന്തകൃഷ്ണനെ ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി, ചെയർപേഴ്സൺ പ്രീതാ രാജേഷ്, വൈസ് ചെയർമാൻ പി.ടി. സുഭാഷ്, വൈക്കം ഡി വൈഎസ്പിസിബിച്ചൻ ജോസഫ്, വാർഡ് കൗൺസിലർ ബിന്ദുഷാജി തുടങ്ങിയവർ അഭിനന്ദിച്ചു. 
അനന്ത കൃഷ്ണൻ്റെ കൈകാലുകളിലെ ബന്ധനം നഗരസഭ ചെയർപേഴ്സണും ഡിവൈഎസ്പി യും അഴിച്ചു നീക്കി. നിരവധി സംഘടനകളും സുമനസുകളും അനന്തകൃഷ്ണനെ ഉപഹാരം നൽകി അനുമോദിച്ചു. റിട്ടയേർഡ് ഫയർ ഓഫീസർ ടി. ഷാജികുമാറാണ്  അനന്തകൃഷ്നെ ആദ്യം നീന്തൽ അഭ്യസിപ്പിച്ചത്.  
തുടർന്ന് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടം നേടാൻ കോതമംഗലം ഡോൾഫിൻഅക്വാട്ടിക് ക്ലബ് നീന്തൽ പരിശീലകൻ ബിജു തങ്കപ്പൻ്റെ ശിക്ഷണത്തിൽ നീന്തൽ പരിശീലിച്ചു. കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിൽ അനന്തകൃഷ്ണൻ അഞ്ചുമാസത്തെ കഠിന പരിശീലനമാണ് നടത്തിയത്. വൈക്കം കായലിൽ നീന്തി 22 കുട്ടികൾ  റെക്കാർഡുകൾ നേടിയിട്ടുണ്ടെങ്കിലും വൈക്കം സ്വദേശിയായ 10 വയസുകാരൻ വേമ്പനാട്ട്കായൽ ഏഴ്കിലോമീറ്റർ ദൂരം കൈകാലുകൾ ബന്ധിച്ച് നീന്തികടക്കാൻ ഒരുങ്ങുന്നത് ഇതാദ്യമാണ്.


Reactions

MORE STORIES

INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ