Hot Posts

6/recent/ticker-posts

പനങ്കാവ് ഭഗവതി ക്ഷേത്രം ഉത്സവഘോഷ യാത്രയുടെ ഭദ്രദീപ പ്രകാശനം നടന്നു

വൈക്കം: വൈക്കം ചെമ്പ് പനങ്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിനോടനുബന്ധിച്ച് ചിലമ്പ് പൂരാഘോഷ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 250 ൽ പരം കലാകാരൻമാർ അണിനിരന്ന ഉത്സവഘോഷ യാത്രയുടെ ഭദ്രദീപ പ്രകാശനം നടന്നു. മത സൗഹാർദത്തിൻ്റെ മാറ്റൊലിയായി നാട് ഒരുക്കുന്ന വർണ കാഴ്ചകളുടെ ആരംഭം ചെമ്പ് ചാത്തനാട്ട് ക്ഷേത്ര സന്നിധിയിൽ നിന്നാണ് ആരംഭിച്ചത്. 

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
ചാത്തനാട്ട് ക്ഷേത്ര സന്നിധിയിൽ കോട്ടയം ഡിവൈഎസ്പി കെ. ജി. അനീഷ് നിർവഹിച്ചു. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, വൈക്കം സി ഐ എസ്. സുഖേഷ്, ക്ഷേത്രം ഉടമ സുരേഷ് മണ്ണാമ്പിൽ, ചെമ്പ് സെൻ്റ് തോമസ് കത്തോലിക്ക പള്ളി റവ. ഫാ. ഡോ. ഹോർമീസ് തോട്ടക്കര, ചെമ്പ് ജുമുഅ മസ്ജിദ് ചീഫ് ഇമാം ഹിഷാം ബദ്ബാഖവി, കെ. ജെ. പോൾ ചുമ്മാരുപറമ്പിൽ തുടങ്ങിയവർ സംബന്ധിച്ചു. 
പനങ്കാവിലമ്മയുടെ കുംഭഭരണി മഹോത്സവം വർണാഭമാക്കുന്നതിനായി ജിതിൻ കരിപ്പായിയുടെ നേതൃത്വത്തിൽ നാട്ടിലെ 150 സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ചേർന്നാണ് മതമൈത്രിയുടേയും സാഹോദര്യത്തിൻ്റേയും സന്ദേശം ഉദ്ഘോഷിച്ച് ദൃശ്യ ശ്രവ്യ വിസ്മയങ്ങളുടെ വർണ കാഴ്ചയൊരുക്കിയത്.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍