Hot Posts

6/recent/ticker-posts

ലഹരി വസ്തുക്കളുടെ വ്യാപനം സൃഷ്ടിക്കുന്ന സാമൂഹ്യ അരക്ഷിതാവസ്ഥയ്ക്കെതിരെ ജാഗ്രത പുലർത്തണമെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്


പാലാ: ലഹരി വസ്തുക്കളുടെ വ്യാപനം സൃഷ്ടിക്കുന്ന സാമൂഹ്യ അരക്ഷിതാവസ്ഥയ്ക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി നടത്തിവരുന്ന ആശാകിരണം ക്യാൻസർ സുരക്ഷായജ്ഞത്തിൻ്റെ ഭാഗമായി ഈ വർഷത്തെ ക്യാൻസർ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
പാലാ ബിഷപ്പ്സ് ഹൗസിൽ വച്ച് നടന്ന സമ്മേളനത്തിൽ കേരള സോഷ്യൽ സർവ്വീസ് ഫോറത്തിൻ്റെ സഹകരണത്തോടെ സജീവം ലഹരി വിരുദ്ധ യജ്ഞത്തിൻ്റെ ഭാഗമായി മാതാപിതാക്കൾക്കായി രൂപതാതലത്തിൽ സംഘടിപ്പിച്ച പ്രസംഗ മൽസര വിജയികൾക്കുള്ള സമ്മാനങ്ങൾ തദവസരത്തിൽ വിതരണം ചെയ്തു. വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് അദ്ധ്യക്ഷത വഹിച്ചു.
"ആരോഗ്യം ആനന്ദം അകറ്റാം അർബുദത്തെ" സംസ്ഥാന സർക്കാരിൻ്റെ ക്യാൻസർ പ്രതിരോധ ജനകീയ കാമ്പയിൻ്റെ ജില്ലാ ബ്രാൻ്റ് അംബാസിഡർ നിഷ ജോസ് കെ മാണി, ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റിയിലെ സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ജോഫിൻ കെ ജോണി എന്നിവർ സന്നദ്ധ പ്രവർത്തകർക്കായുള്ള പരിശീലന ക്ലാസ്സ് നയിച്ചു. പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ അസി. ഡയറക്ടർ ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തുങ്കൽ, പ്രൊജെക്ട് മാനേജർ ഡാൻ്റീസ് കൂനാനിക്കൽ, പ്രോജക്ട് ഓഫീസർ മെർളി ജയിംസ്, കേരള സോഷ്യൽ സർവ്വീസ്‌ ഫോറം ടീം ലീഡർ സജോ ജോയി എന്നിവർ പ്രസംഗിച്ചു. ജോയി മടിയ്ക്കാങ്കൽ, ജോസ് നെല്ലിയാനി, പി.വി. ജോർജ് പുരയിടം, സിബി കണിയാംപടി, സി.ലിറ്റിൽ തെരേസ്, സൗമ്യാ ജയിംസ്, ആലീസ് ജോർജ്, ലിജി ജോൺ, ജിഷാ സാബു, ക്ലാരിസ് ചെറിയാൻ, ഷീബാ ബെന്നി, ജിജി സിൻ്റോ, ജയ്സി മാത്യു, സെലിൻ ജോർജ്, ഷിജി മാത്യു, റീജ ടോം, സെബാസ്റ്റ്യൻ ആരുച്ചേരിൽ, ഷിൽജോ തോമസ് തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം കൊടുത്തു.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
കന്യാസ്ത്രീകൾക്കെതിരെ നടത്തുന്നത് ഭരണകൂട ഭീകരത: കേരള കോൺഗ്രസ് (എം) പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും കോട്ടയത്ത്
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ ഓണാഘോഷ ലോഗോ ഉദ്ഘാടനം ചെയ്തു
വികസന സദസ്: കോട്ടയം ജില്ലയില്‍ 26 മുതല്‍, എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നടത്തും