Hot Posts

6/recent/ticker-posts

പാർട്ടിയിൽ നിന്നും നേതാക്കളെ പുറത്താക്കി എന്ന വാർത്ത വ്യാജം: കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്



കോട്ടയം: എൻ.ഡി.എ. നേതൃത്വം കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടിയോട് കാട്ടുന്ന അവഗണനയെക്കുറിച്ച് സംസ്ഥാന നേതൃയോഗം ബുധനാഴ്ച പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന് വിശദമായ ചർച്ച നടത്തി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ, പി. വി. അൻവർ നേതൃത്വം കൊടുക്കുന്ന തൃണമൂൽ കോൺഗ്രസിൽ ചേരാൻ തീരുമാനിച്ചു.
ഏപ്രിൽ മാസത്തിൽ നടക്കുന്ന ലയന സമ്മേളനത്തിന് ശേഷം തൃണമൂൽ കോൺഗ്രസിൽ പ്രവർത്തിക്കാൻ തീരുമാനിച്ച യോഗത്തിൽ പങ്കെടുത്ത ആലപ്പുഴ ജില്ലക്കാരായ 3 പേർ പിന്നീട് നൽകിയത് വ്യാജ വാർത്തയാണെന്ന് കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടി ചെയർമാൻ സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.
പാർട്ടി ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, വർക്കിങ്ങ് ചെയർമാൻ ഡോ. ദിനേശ് കർത്താ, സംഘടന ചുമതല ഉള്ള വൈസ് ചെയർമാൻ പ്രൊഫ. ബാലു ജി വെള്ളിക്കര, ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ലൗജിൻ മാളിയേക്കൽ, സംസ്ഥാന ജനറൽ സെക്രട്ടറി മോഹൻദാസ് ആമ്പലാറ്റിൽ, ഗണേഷ് ഏറ്റുമാനൂർ, മറ്റ് ജില്ലാ പ്രസിഡൻ്റുമാർ, പോഷക സംഘടനകളുടെയും സംസ്ഥാന ജില്ലാ ഭാരവാഹികളുടെയും നേതൃത്വത്തിൽ സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റ്മാരും ഒന്നിച്ച് കോട്ടയം പ്രസ് ക്ലബിൽ എത്തിയാണ് പത്രസമ്മേളനം നടത്തിയത്‌. 
ഈ സാഹചര്യത്തിൽ ഡെമോക്രാറ്റിക്ക് പാർട്ടിയിൽ നിന്നും നേതാക്കളെ പുറത്താക്കി എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും, നിലവിൽ കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പ്രവർത്തനം തുടരുമെന്നും ലയന സമ്മേളനത്തോടെ മാത്രമേ പാർട്ടി പിരിച്ചു വിടുകയുള്ളുവെന്നും ആയതിന് മുന്നോടിയായി മാർച്ച് മാസം 9-ാം തീയതി കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടിയുടെ സംസ്ഥാന നേതൃയോഗം ചേരുന്നതാണെന്നും, രഞ്ജിത്ത് എബ്രഹാം തോമസെന്ന വൈസ് ചെയർമാൻ പാർട്ടിക്കില്ലെന്നും സംഘടനാ ചുമതലയുള്ള പാർട്ടി വൈസ് ചെയർമാൻ പ്രൊഫ. ബാലു ജി വെള്ളിക്കര അറിയിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800    


Reactions

MORE STORIES

INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്
ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പ് നാളെ പാലായിൽ പ്രവർത്തനം ആരംഭിക്കുന്നു