Hot Posts

6/recent/ticker-posts

വൈക്കം മഹാദേവ ക്ഷേത്രത്തിൽ കോടി അർച്ചനയുടെ മണ്ഡപത്തിന് തറക്കല്ലിട്ടു


വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ വ്യാഴവട്ടത്തിലൊരിക്കൽ മാത്രം നടത്തിവരുന്ന കോടി അർച്ചനയുടെ മണ്ഡപത്തിന് ക്ഷേത്രം തന്ത്രി ഭദ്രകാളി മാറ്റപ്പള്ളി നാരായണൻ നമ്പൂതിരി തറക്കല്ലിട്ടു. അസിസ്റ്റന്റ് കമ്മീഷണർ എം. ജി. മധു, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ വി. ഈശ്വരൻ നമ്പൂതിരി, ദേവസ്വം അസിസ്റ്റന്റ് എഞ്ചിനീയർ ജെസ്‌ന ചാക്യാരത്ത്, വടക്കുപുറത്ത് പാട്ട് - കോടി അർച്ചന കമ്മറ്റി പ്രസിഡന്റ്‌ അഡ്വ. എസ്. സുധീഷ് കുമാർ, ജനറൽ സെക്രട്ടറി പി. സുനിൽകുമാർ, എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവരും ഭക്തജനങ്ങളും പങ്കെടുത്തു. 

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്ത് വ്യാഘ്രപാദ ആൽത്തറയുടെ മുമ്പിലായി 750 ചതുരശ്ര അടി വിസ്തീർണ്ണമുള്ള മണ്ഡപമാണ് കോടി അർച്ചനക്കായി പണികഴിക്കുക. മണ്ഡപത്തിന് മുകളിലായി ഓലമേഞ്ഞ നെടുംപുരയും നിർമ്മിക്കും. അതിനും മുകളിലായി 6500 ചതുരശ്ര അടിയിൽ വലിയ പന്തൽ തീർക്കും. മാർച്ച്‌ 16 ന് രാവിലെ 7 നും 7.30 നും ഇടയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി മണ്ഡപസമർപ്പണം നിർവഹിക്കും. 
27 ദിവസങ്ങളിലായിട്ടാണ് കോടി അർച്ചന നടക്കുക. മാർച്ച്‌ 17 ന് ചിത്തിര നാളിൽ തുടങ്ങി ഏപ്രിൽ 12 ന് അത്തം നാളിൽ അർച്ചന അവസാനിക്കും. ഏപ്രിൽ 13 ന് ക്ഷേത്രത്തിൽ സഹസ്രകലശം നടക്കും. ക്ഷേത്രം തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരിയുടെയും  കിഴക്കിനിയേടത്ത് മേക്കാട്ട് മാധവൻ നമ്പൂതിരിയുടെയും നേതൃത്വത്തിൽ 50 ഓളം ആചാര്യന്മാരാണ് അർച്ചന നടത്തുക. വേദസാര ശിവസഹശ്ര നാമം ആണ് അർച്ചനക്ക് ചൊല്ലുന്നത്. 
എല്ലാ ദിവസവും രാവിലെ 4.30 മുതൽ 5.30 വരെ കലശപൂജ, 5.30 മുതൽ 6 വരെ സൂക്താർച്ചന, 6.30 മുതൽ 8.30 വരെ കോടി അർച്ചന, 8.30 മുതൽ 9.30 വരെ കലാശാഭിഷേകം, 9.30 മുതൽ 11.30 വരെ കോടി അർച്ചന, വൈകിട്ട് 4.30 മുതൽ 7.30 വരെ കോടി അർച്ചന, 7.30 മുതൽ 8 വരെ വാരമിരിക്കൽ, വേദ സ്തുതി (അകത്തെ മണ്ഡപത്തിൽ) എന്നിങ്ങനെയാണ് കോടി അർച്ചനയുടെ ചടങ്ങുകൾ. 
ഓരോ ദിവസവും 35 പറയോളം ചെത്തി, തുളസി, താമര, കൂവളത്തില, കോളുന്ത് എന്നിവയാണ്  അർച്ചനയ്ക്ക് ഉപയോഗിക്കുന്നത്. ദിവസവും അർച്ചന പ്രസാദം ഭക്തർക്ക് വിതരണം ചെയ്യും. ദൂരസ്ഥലങ്ങളിൽ ഉള്ളവർക്ക് പ്രസാദം തപാൽ വഴി അയച്ചുകൊടുക്കുന്നതിനും ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ 2 മുതൽ 13 വരെ ക്ഷേത്രത്തിൽ വടക്കുപുറത്ത് പാട്ടും നടക്കും.



Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടന്നു
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം