Hot Posts

6/recent/ticker-posts

മാലിന്യ സംസ്കരണത്തിൽ കേരളം അഭിമാനകരമായ നേട്ടം കൈവരിച്ചു: രാജേഷ് വാളിപ്ളാക്കൽ



ഭരണങ്ങാനം: മാലിന്യ സംസ്കരണ കാര്യത്തിൽ കേരളം അഭിമാനകകരമായ നേട്ടം കൈവരിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ളാക്കൽ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണങ്ങാനം ഡിവിഷനിലെ മുഴുവൻ അങ്കണവാടികളിലും നൽകുന്ന ബയോ കമ്പോസ്റ്റർ ബിന്നിൻ്റെ വിതരണ ഉൽഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. 
വിവിധ തലങ്ങളിലുള്ള ജനപ്രതിനിധികളും, സർക്കാർ ജീവനക്കാരും, കുടുംബശ്രീ പ്രവർത്തകരും, ഹരിത കർമ്മ സേനയും ഇതിൽ നിർണായകമായ പങ്കുവഹിച്ചതായും അദ്ദേഹം പറഞ്ഞു. ഭരണങ്ങാനം ഡിവിഷനിൽ മാലിന്യ സംസ്കരണത്തിനും ശുചിത്വ പദ്ധതികൾക്കുമായി ഒരു കോടി പത്തു ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പിലാക്കിയതായും രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്സി ജോർജ് അധ്യക്ഷത വഹിച്ചു. 
പഞ്ചായത്ത് പ്രസിഡന്റുമാരായ ബീന ടോമി, അനസ്യ രാമൻ, ജിജി തമ്പി, സോജൻ തൊടുക, ജില്ല വനിത ശിശു വികസന ഓഫീസർ റ്റിജു റേച്ചൽ തോമസ് ചൈൽഡ് ഡെവലപ്മെൻറ് പ്രോഗ്രാം ഓഫീസർ ജിനു മേരി ബെഞ്ചമിൻ തുടങ്ങിയവർ പ്രസംഗിച്ചു.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാരുമായി SFI സംഘർഷം