Hot Posts

6/recent/ticker-posts

വെള്ളപ്പൊക്ക നിയന്ത്രണത്തിന് പുതുവഴികൾ: കേരള കോൺഗ്രസ് (എം) മേഖലാതല സിമ്പോസിയം പാലായിൽ



പാലാ: അടിക്കടി ഉണ്ടാവുന്ന വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന മേഖലാതല സിമ്പോസിയം തിങ്കൾ (ജൂൺ 30) രണ്ടു മണിക്ക് മീനച്ചിൽ താലൂക്ക് സഹകരണ എംപ്ലോയീസ് കോൺഫറൻസ് ഹാളിൽ നടക്കും. 
നിയോജക മണ്ഡലം പ്രസിഡൻ്റ് ടോബിൻ കെ അലക്സിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സിമ്പോസിയം ജോസ് കെ മാണി എം പി ഉത്ഘാടനം ചെയ്യും. ജലസേചന വകുപ്പ് എഞ്ചിനിയർ സാം പോൾ അബ്രാഹം, മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ, സെൻ്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ ഡയറക്ടർ ജെയിംസ് വടക്കൻ, വ്യാപാരി വ്യവസായി നേതാക്കൻമാരായ ഔസേപ്പച്ചൻ തകടിയേൽ, അനൂപ് ജോർജ്, ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ ഡയറക്ടർ സെബാസ്റ്റ്യൻ ജി മാത്യു, വിവിധ സംഘടനകളുടെ പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. 
ഈ വിഷയവുമായി ബന്ധപ്പെട്ട് കോട്ടയം പ്രസ് ക്ലബ്ബിൽ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം നടത്തിയ സിമ്പോസിയത്തിന്റെ തുടർച്ചയെന്ന നിലയിലാണ് അവിടെ ഉയർന്നുവന്ന നിർദ്ദേശങ്ങളും പരിഹാരമാർഗങ്ങളും മേഖലാതലത്തിൽ ചർച്ചയാക്കുന്നത്. ജൂലൈ ആദ്യവാരം ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി എന്നീ മേഖലകളിലും സിമ്പോസിയം സംഘടിപ്പിക്കും. 
നദികളും തോടുകളും കരകവിഞ്ഞൊഴുകുന്നത് നിയന്ത്രിക്കുന്നതിനുള്ള ഒട്ടേറെ നിർദ്ദേശങ്ങൾ ഇതിനോടകം കേരള കോൺഗ്രസ് (എം) തയ്യാറാക്കിയിട്ടുണ്ട്. സിംബോസിയത്തിൽ  ഉയർന്നുവരുന്ന ആശയങ്ങൾ കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് സമഗ്രമായ പദ്ധതി രേഖ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നദീതട സംരക്ഷണവും വെള്ളപ്പൊക്ക നിയന്ത്രണവും ഉറപ്പുവരുത്തുന്നതിനായി രൂപീകരിച്ചിട്ടുള്ള ഉന്നതാധികാര സമിതി മുമ്പാകെ സമർപ്പിക്കുമെന്ന് ജില്ലാ പ്രസിഡൻ്റ് ഫ്രെഫ.ലോപ്പസ് മാത്യു അറിയിച്ചു.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
കന്യാസ്ത്രീകൾക്കെതിരെ നടത്തുന്നത് ഭരണകൂട ഭീകരത: കേരള കോൺഗ്രസ് (എം) പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും കോട്ടയത്ത്
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
വികസന സദസ്: കോട്ടയം ജില്ലയില്‍ 26 മുതല്‍, എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നടത്തും
യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ ഓണാഘോഷ ലോഗോ ഉദ്ഘാടനം ചെയ്തു