Hot Posts

6/recent/ticker-posts

ആന്റോ ഇടപെട്ടു.. ഒടിഞ്ഞ പോസ്റ്റ് 24 മണിക്കൂറിനുള്ളിൽ മാറ്റി സ്ഥാപിച്ചു



പാലാ: ജോസ് ജംഗ്ഷനിൽ നിന്നും ചെത്തിമറ്റത്തേക്ക് പോകുന്ന വഴിയിൽ ബിജു മണർകാട്ടിന്റെ വീടിനുമുമ്പിൽ അപകടാവസ്ഥയിൽ വട്ടം ഒടിഞ്ഞ് നിന്നിരുന്ന 7/18/3-ാം നമ്പർ ഇലക്ട്രിക് പോസ്റ്റ്, മാർത്തോമാ ചർച്ച് റോഡ് റസിഡൻസ് അസോസിയേഷൻ സെക്രട്ടറി ബിജോയ് മണർകാട്ട് മുനിസിപ്പൽ സൗഹൃദ കൂട്ടായ്മയുടെയും മുനിസിപ്പൽ ആർമിയുടെയും ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് വാർഡ് കൗൺസിലറും മുൻ ചെയർമാനുമായ ആന്റോ ജോസ് പടിഞ്ഞാറേക്കര വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും, ബോർഡ് ഇലക്ട്രിസിറ്റി എക്സിക്യൂട്ടീവ് എൻജിനീയറുടെ  ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. 
തുടർന്ന് ഇന്ന് (ചൊവ്വാഴ്ച) ഇലക്ട്രിസിറ്റി ജീവനക്കാർ സ്ഥലത്തെത്തി പോസ്റ്റ് മാറ്റി സ്ഥാപിക്കുകയാണ് ചെയ്തത്. ഈരാറ്റുപേട്ട ചെത്തിമറ്റം ഭാഗത്തുനിന്നും ഒട്ടേറെ വിദ്യാർത്ഥികളാണ് ഈ പാതയിലൂടെ ചാവറ പബ്ലിക് സ്കൂളിലേക്ക് ദിവസേന എത്തുന്നത്. ഇന്ന് വൈകുന്നേരം ജോസ് ജംഗ്ഷനിലുള്ള ആർമിയുടെ ഓഫീസിൽ ചേർന്ന, യോഗത്തിൽ ആന്റോയോടും ഇലക്ട്രിസിറ്റി എ. ഇ ജിനുവിനോടും നന്ദി അറിയിച്ചു.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു