പാലാ: കെ.എം മാണി ധന കാര്യ മന്ത്രിയായിരുന്നപ്പോൾ 22 കോടി മുതൽ മുടക്കി നിർമ്മിച്ച പാലാ നഗരസഭ സിന്തറ്റിക് സ്‌റ്റേഡിയത്തിലെ ട്രാക്ക് തുടർച്ചയായ വന്ന പ്രളയത്തിൽ നശിച്ച് പോയിരുന്നു. കായിക രംഗത്തുള്ളവരെ ഇത് വളരെയധികം നിരാശരാക്കിയിരുന്നു.അവർ നിരന്തരം നഗരസഭയ്ക്ക് പരാതി നൽകിയിരുന്നങ്കിലും നഗരസഭയുടെ സാമ്പത്തിക ബുദ്ധിമുട്ടിൽ ഈ ഭാരിച്ച ചിലവ് വഹിക്കാൻ സാധിക്കാത്തതിനാൽ നേരിട്ടും ജനപ്രതിനിധികൾ മുഖേനയും സർക്കാരിൽ നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നു.
നവകേരള സദസ്സിൽ അന്നത്തെ കോട്ടയം എംപി തോമസ് ചാഴികാടൻ ഈ വിഷയം ഉന്നയിച്ചത് വിവാദമായിരുന്നു. പീന്നീട് ജോസ്.കെ.മാണി എം.പി മുഖേന നഗരസഭ ചെയർമാൻ മുഖ്യമന്ത്രിയെയും കായിക മന്ത്രിയെയും നേരിൽ കണ്ട് ഈ ആവശ്യം ഉന്നയിച്ചു. തുടർന്നാണ് സർക്കാർ ബഡ്ജറ്റിൽ 7 കോടി രൂപ അനുവദിച്ചത്. തുടർന്ന് ഭരണാനുമതിയും സാങ്കേതിക അനുമതിയും കിട്ടാൻ താമസം നേരിട്ടപ്പോൾ നഗരസഭാ ചെയർമാൻ്റെ നേതൃത്തിൽ പല തവണ തിരുവനന്തപുരത്ത് പോയി അവശ്യമായ ഇടപെടലുകൾ നടത്തിയാണ് ടെൻഡർ നടപടികൾ പൂർത്തികരിക്കാൻ സാധിച്ചതും നിർമ്മാണം ആരംഭിക്കാൻ സാധിക്കുന്നതും. ടെൻഡർ ചെയ്തപ്പോൾ മിച്ചം വന്ന തുക ഉപയോഗിച്ച് ഗ്യാലറി നിർമ്മാണം ഉൾപ്പെടെയുള്ള സ്റ്റേഡിയത്തിലെ മറ്റ് വർക്കുകൾ നഗരസഭ നിർദ്ദേശിച്ചിട്ടുണ്ട്.
എന്നാൽ നവകേരള സദസ്സുമായി ബന്ധപ്പെട്ട് കേരളത്തിലെ ഭരണ-പ്രതിപക്ഷ ഭേദമന്യേ എല്ലാ എം.ൽ.എ മാർക്കും 7 കോടി രൂപ വീതം സർക്കാർ അനുവദിക്കുകയുണ്ടായി. നവകേരള സദസ്സിൽ ഉന്നയിച്ച പ്രധാന ആവശ്യമെന്ന നിലയിൽ നഗരസഭ സിന്തറ്റിക് സ്റ്റേഡിയത്തിന് ബഡ്ജറ്റിൽ തുക അനുവദിച്ചത് ശ്രദ്ധയിൽപ്പെടാതെ നവകേരള സദസ്സിലെ പ്രധാന ആവശ്യമായിരുന്നതിനാൽ സർക്കാർ വീണ്ടും സിന്തറ്റിക് ട്രാക്കിൻ്റെ നവീകരണത്തിന് 7 കോടി രൂപ അനുവദിച്ചു.
ഇത് മനസ്സിലാക്കിയ നഗരസഭ സ്റ്റേഡിയത്തിൻ്റെ ഒഴിഞ്ഞ് കിടന്ന സ്ഥലങ്ങളിൽ വോളിബോൾ കോർട്ട്, ബാസ്ക്കറ്റ് ബോൾ കോർട്ട്, ഓപ്പൺ ജിം എന്നി വയ്ക്കായി ഉപയോഗിച്ച് വരുന്നതിനാലും അത് ഒഴിവാക്കാൻ സാധിക്കാത്തതിനാലും ഗ്യാലറി നിർമ്മാണത്തിന് സ്ഥലപരിമിതി ഉള്ളതിനാലും നിലവിൽ ചെയ്തു കഴിഞ്ഞ ടെൻഡറിലെ മിച്ചം തുക ഉപയോഗിച്ച് ലഭ്യമായ സ്ഥലത്ത് ഗ്യാലറി നിർമ്മിക്കണമെന്ന് നഗരസഭ നിർദ്ദേശിച്ച കാരണത്താലുമാണ് നഗരസഭയുടെ തന്നെ ഉത്തരവാദിത്വത്തിലുള്ളതും എന്നാൽ നിയോജക മണ്ഡലത്തിൽ മൊത്തമായി ആയിരകണക്കിന് പാവപ്പെട്ട രോഗികളുടെ ആശ്രയമായ പാലാ ജനറൽ ആശുപത്രിയിൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഈ തുക വിനിയോഗിക്കണമെന്ന് കൗൺസിൽ ഏകകണ്ഠ നേ പ്രമേയം പാസ്സാക്കി എം.ൽ.എക്ക് നൽകിയത്. എം. ൽ .എ ആദ്യം നിർദേശിച്ചതു പോലെ 7 കോടിയിൽ 6.70 കോടി രൂപയും സിന്തറ്റിക് ട്രാക്കിന് അനുവദിച്ചിരുന്നെങ്കിൽ അതിന്നുള്ള സ്ഥലം അവിടെ ഇല്ലായെന്ന് മാത്രമല്ല, വലിയൊരു തുക ലാപ്സായി പോകാനും സാധ്യതയുണ്ടായിരുന്നു. കൂടുതൽ പാവപ്പെട്ടവർക്ക് പ്രയോജനം കിട്ടട്ടേയെന്ന പൊതു താല്പര്യം പരിഹണിച്ചും ജനറൽ ആശുപത്രിയിലെ നിരവധി ആവശ്യങ്ങളിൽ മുഴുവൻ പരിഗണിക്കാൻ നഗരസഭയുടെ സാമ്പത്തിക സ്ഥിതിയിൽ സാധിക്കുന്നില്ലയെന്നും അറിയാവുന്നതുകൊണ്ടാണ് ഈ തുക ജനറൽ അശ്രുപത്രിക്കായി വകമാറ്റാൻ എം.ൽ .എ യോട് ആവശ്യപ്പെട്ടത്.ഇതിൽ രാഷ്ട്രിയം ഇല്ലെന്നും ക്രെഡിറ്റ് ആർക്കാണങ്കിലും കുഴപ്പം ഇല്ലെന്നും ചെയർമാൻ തോമസ് പീറ്റർ പറഞ്ഞു.
നഗരസഭയുടെ നിരന്തര പരിശ്രമത്തിൽ തുക അനുവദിച്ച കേരള സർക്കാരിനോടും ഇതിനായി സഹകരിച്ച ജോസ് കെ.മാണി എം.പി, മുൻ എം.പി തോമസ് ചാഴികാടൻ, മാണി.സി. കാപ്പൻ എം.ൽ.എ എന്നിവരോട് നന്ദി രേഖപ്പെടുത്തുന്നതായും ചെയർമാൻ അറിയിച്ചു. സ്റ്റേഡിയത്തിൻ്റെ നവീകരണത്തിൻ്റെ ഉദ്ഘാടനം തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കായിക വകുപ്പ് മന്ത്രി അബ്ദുറഹിമാൻ നിർവ്വഹിക്കും. ജോസ് കെ.മാണി എം.പി, ഫ്രാൻസിസ് ജോർജ് എം.പി, മാണി.സി. കാപ്പൻ എം.ൽ.എ, മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാർ, കൗൺസിലേഴ്സ്, രാഷ്ട്രിയ നേതാക്കന്മാർ തുടങ്ങിയവർ സംബന്ധിക്കും.