Hot Posts

6/recent/ticker-posts

ഇനി ചെണ്ടുമല്ലി പൂപ്പാടം കാണാൻ ഗുണ്ടൽപേട്ട് വരെ പോകേണ്ട.. പാലാ ടൗണിൽ വന്നാൽ മതി..

പാലാ: പാലാ ടൗണിൽ കണ്ണിനും മനസിനും കുളിർമയേകി ചെണ്ടുമല്ലി പൂവ് വിരിഞ്ഞു. മുരിക്കുംപുഴ സ്വദേശി അജിത് പനയ്ക്കലും ഭാര്യ രമ്യയും നാലു വയസുകാരൻ മകൻ ആദിദേവും ചേർന്ന് ഒരുക്കിയത് ചെണ്ടുമല്ലി വസന്തമാണ്.
വീടിന് സമീപത്ത് തന്നെ പാട്ടത്തിനെടുത്ത 60 സെൻ്റ് സ്ഥലത്ത് 4000 ത്തോഓളം ചെണ്ട് മല്ലി ചെടികൾ പൂവിട്ടത് മനോഹരമായ കാഴ്ചയാണ്. ഓറഞ്ച് മഞ്ഞ നിറങ്ങളിലുള്ള ചെണ്ട് മല്ലി ചെടികളാണ് ഓണത്തിന് പൂക്കളം ഒരുക്കുന്നതിനായി പൂവിട്ടത്.
സാധാരണ പൂപ്പാടങ്ങൾ കാണുന്നതിന് അന്യ സംസ്ഥാനങ്ങളിൽ പോകേണ്ടിയിരുന്നു എന്നാൽ ഇന്ന് കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുമെന്നും പൂക്കൾ സുലഭമായി ലഭിക്കുമെന്നും ചെണ്ടുമല്ലി കൃഷിയിലൂടെ അജിത്തും കുടുംബവും തെളിയിച്ചിരിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽ പൂക്കൾ നിത്യാപയോഗ സാധനമാണെങ്കിൽ കേരളത്തിൽ ഓണാഘോഷങ്ങൾക്കും ഉൽസവകൾ കയറിത്താമസം എന്നീ ആഘോഷങ്ങൾക്ക് മാത്രമാണ് ചെണ്ട് മല്ലിയും മറ്റ് പൂക്കളും ഉപയോഗിക്കുന്നത്. 
അജിത്തിൻ്റെ ഭാര്യയും പ്രവാസിയുമായിരുന്ന രമ്യയുടെ നേതൃത്വത്തിലാണ് കൃഷികൾ ചെയ്യുന്നത്. മാർഗ്ഗനിർദേശങ്ങൾ നൽകുന്നത് പാലാ കൃഷിഭവനിലെ ഉദ്യോഗസ്ഥരാണ്. ചെണ്ട് മല്ലി കർഷകർ നേരിടുന്ന ഏറ്റുവും വലിയ പ്രശ്നം പൂവിൻ്റെ വിപണി അവരവർ തന്നെ കണ്ടെത്തേണ്ട അവസ്ഥയാണ്. അതിന് മാറ്റം വരണമെങ്കിൽ അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന കേട് കൂടാതെയിരിക്കാൻ മാരക വിഷം തളിച്ച പൂക്കൾ മേടിക്കാതിരിക്കുക. നാട്ടിലെ കർഷകർ വിളയിക്കുന്ന പൂക്കളും പച്ചക്കറികളും ഉപയോഗിക്കുക എന്നതാണ്. കൂടാതെ ഈ പ്രാവശ്യം ഓണ സദ്യ ഉണ്ണാൻ നാടൻ വാഴയിലയും അജിത് വിപണിയിൽ എത്തിക്കുന്നുണ്ട്.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
കന്യാസ്ത്രീകൾക്കെതിരെ നടത്തുന്നത് ഭരണകൂട ഭീകരത: കേരള കോൺഗ്രസ് (എം) പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും കോട്ടയത്ത്
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ ഓണാഘോഷ ലോഗോ ഉദ്ഘാടനം ചെയ്തു
വികസന സദസ്: കോട്ടയം ജില്ലയില്‍ 26 മുതല്‍, എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നടത്തും