പാലാ: പാലാ സെൻ്റ് തോമസ് കോളജിൽ 5 K നേവൽ യൂണിറ്റിൻ്റെ നേതൃത്വത്തിൽ Annual Training Camp ന് തുടക്കമായി. കോളജ് പ്രിൻസിപ്പൽ ഡോ. സിബി ജയിംസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനം രാജ്യസഭ എം.പി. ജോസ് കെ മാണി നിർവ്വഹിച്ചു.

5K യൂണിറ്റ് ചങ്ങനാശേരിയുടെ കീഴിലുള്ള 6 കോളജുകളിലേയും 15 സ്കൂളുകളിലെയും 500 ലധികം കേഡറ്റ് സ്സും, അധ്യാപകരും 25 ലധികം Technical staff മാണ് 10 ദിവസത്തെ ഈ ക്യാംപിൽ പങ്കെടുക്കുന്നത്. പ്രസ്തുത ക്യാംപിൽ പങ്കെടുക്കുന്ന കേഡറ്റുകൾക്ക് പരേഡ് ട്രെയിനിംങ്, വെപ്പൺ ട്രെയിനിംങ്, നീന്തൽ, കയാക്കിംങ്, ഡിസ്സാസ്റ്റർ മാനേജ്മെൻ്റ്, വ്യക്തിത്വ വികസനം, ലഹരി വിരുദ്ധ ക്യംപെയിൻ, കരിയർ ഗൈഡൻസ്, യോഗ, ഫയറിംങ്
തുടങ്ങിയ വിഷയങ്ങളിൽ Experts ക്ലാസ്സുകൾ നയിക്കുകയും പരിശീലനം നൽകുകയും ചെയ്യും. സമാപന സമ്മേളനം ഫ്രാൻസിസ് ജോർജ് എം പി ഉദ്ഘാടനം ചെയ്യും.