Hot Posts

6/recent/ticker-posts

കൃപാസനം ജപമാല റാലിയിൽ പങ്കെടുക്കാൻ അവസരമൊരുക്കി ഈരാറ്റുപേട്ട കെ എസ് ആർ ടി സി

ഈരാറ്റുപേട്ട: ഒരു ലക്ഷം പേർ പങ്കെടുക്കുന്ന ആലപ്പുഴ കൃപാസനം ജപമാല മഹാറാലിയിൽ പങ്കെടുക്കാൻ ആന വണ്ടി അവസരമൊരുക്കുന്നു. ഈരാറ്റുപേട്ട കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെല്ലാണ് യാത്ര ഒരുക്കുന്നത്. 
2025 ഒക്ടോബർ 25 ശനിയാഴ്ച ആലപ്പുഴ കലവൂർ കൃപാസനത്തിൽ  നിന്നും തുടങ്ങി അർത്തുങ്കൽ പള്ളിയിൽ സമാപിക്കുന്ന ജപമാല മഹാറാലിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  
രാവിലെ 7 മണിക്ക് മുമ്പായി കൃപാസനത്തിൽ  എത്തി ചേരുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. 7 മണിക്ക് കൃപാസനത്തിൽ നിന്നും പുറപ്പെടുന്ന ജപമാല മഹാറാലി ഉച്ചക്ക് 12 മണിക്ക് അർ ത്തുങ്കൽ ബസലിക്കായിൽ എത്തിച്ചേരും.
തിരികെയുള്ള യാത്ര അർത്തുങ്കൽ പള്ളിയിൽ നിന്നുമായിരിക്കും. ടിക്കറ്റ് ചാർജ് ഒരാൾക്ക് 450 രൂപയാണ്. ഇതിനു പുറമെ ഒക്ടോബർ 9ന് ഗവിയിലേക്കും യാത്ര ഒരുക്കുന്നുണ്ട്. സത്രം ഓഫ് റോഡ് ജീപ്പ് സവാരിയും പരുന്തും പാറ സന്ദർശനവും ഈ പാക്കേജിൽ ഉണ്ട്. 1870 രൂപയാണ് ചാർജ്.  
പാക്കേജിൽ ട്രാവൽ ചാർജ്, എല്ലാ എൻട്രി ചാർജുകളും, ജീപ്പ് സഫാരി,  ഉച്ചഭക്ഷണം എന്നിവ അടക്കമാണ്. ബുക്കിംഗിനായി നമ്പറുകളിൽ ബന്ധപ്പെടുക. സുധീഷ് 9847786868 , സാജു 9526726383
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാരുമായി SFI സംഘർഷം