കോട്ടയം ഡിസിസി വൈസ് പ്രസിഡൻ്റ് കെ ചന്ദ്രമോഹൻ (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് രാത്രി 9 മണിയോടെ ആയിരുന്നു നിര്യാണം. ഗാന്ധിദർശൻ വേദി സംസ്ഥാന ജനറൽ സെക്രട്ടറിയും സേവാദൾ സംസ്ഥാന ഭാരവാഹിയും മീനച്ചിൽ ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും ഭരണങ്ങാനം ദേവസ്വം പ്രസിഡൻറുമായിരുന്നു.

വിളക്കുമാടം, ചാത്തന്‍കുളും പുതുപ്പള്ളില്‍ കുടുംബാംഗമാണ്. ഭാര്യ വിജയമ്മ ചൊള്ളാനിക്കല്‍ കുടുംബാംഗം. മക്കള്‍- വിനു ബാംഗ്ലൂര്‍, വിന്ദു. മരുമക്കള്‍ - സ്വപ്ന ബാംഗ്ലൂര്‍, അജു, പനമറ്റം.
