Hot Posts

6/recent/ticker-posts

"കാൻവേ" കർഷക ഉൽപ്പാദക കമ്പനി ലാഭവിഹിതം വിതരണം ചെയ്തു, റമ്പുട്ടാൻ കർഷകർക്ക് പരിരക്ഷ നൽകും

പാലാ: ഇടത്തട്ടുകാരായ വ്യാപാരികളുടെ ചൂഷണത്തിൽ നിന്നും റമ്പുട്ടാൻ കർഷകർക്ക് പരിരക്ഷ നൽകുമെന്ന് നബാർഡ് ജില്ലാ മാനേജർ റെജി വർഗ്ഗീസ് അഭിപ്രായപ്പെട്ടു. വിവിധ സർക്കാർ ഡിപ്പാർട്ടുമെൻ്റുകളുടെയും ധനകാര്യ വികസന ഏജൻസികളുടയും കർഷക ഉൽപ്പാദക കമ്പനികളുടെയും സഹകരണത്തോടെ സമഗ്രമായ കർമ്മപദ്ധതി ആവിഷ്കരിക്കുമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. 
നബാർഡിൻ്റെ അംഗീകാരത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി പ്രൊമോട്ട് ചെയ്യുന്ന കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനി കാൻവേ യുടെ ആറാമത് വാർഷിക പൊതുയോഗത്തിൽ ഓഹരിയുടമകൾക്കുള്ള ലാഭവിഹിതം വിതരണം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 
   
കാഞ്ഞിരമറ്റം മാർ സ്ലീവാപാരീഷ് ഹാളിൽ നടന്ന സമ്മേളനത്തിൽ "കാൻവേ" കമ്പനി ചെയർമാൻ ജോസ് തോമസ് കളരിക്കൽ അദ്ധ്യക്ഷനായിരുന്നു. കർഷക ദള ഫെഡറേഷൻ രക്ഷാധികാരി കൂടിയായ കാഞ്ഞിരമറ്റം പള്ളി വികാരി ഫാ. ജോസഫ് മണ്ണനാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. 
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റയുടെ അസിസ്റ്റൻ്റ് ഡയറക്ടർ ഫാ. ഫ്രാൻസീസ് ഇടത്തിനാൽ, കർഷകദള ഫെഡറേഷൻ ഡയറക്ടർ ഫാ. ജോസഫ് മഠത്തിപ്പറമ്പിൽ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മാത്തുക്കുട്ടി ഞായർകുളം, "കാൻവേ " ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ടോം ജേക്കബ് ആലയ്ക്കൽ, ഡയറക്ടർ ബോർഡംഗങ്ങളായ ഡാൻ്റീസ് കൂനാനിക്കൽ, ജയ്മോൻ പുത്തൻപുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു. 
അഞ്ഞൂറ്റി പതിനാറ് ഓഹരിയുടമകളുള്ള കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനി ഓഹരി തുകയുടെ പന്ത്രണ്ടു ശതമാനമാണ് ലാഭവിഹിതമായി വിതരണം ചെയ്തത്. ജോർജ്കുട്ടി കുന്നപ്പള്ളി, തോമസ് മാത്യു കൈപ്പൻപ്ലാക്കൽ, ടോമി മുടന്തിയാനി,ജോസഫ് ഓലിയ്ക്കൽ തകിടിയിൽ, ഷേർളി ടോം, സാലി ടോമി, മാത്യു പ്ലാത്തറ, ജയിംസ് പെരുമന, ബെന്നി വേങ്ങത്താനം, സുരേഷ് കുന്നേലേമുറി, ജോസ് മാത്യു, ബെന്നി തോലാനിക്കൽ, മിനി ജോണി, ആൻസി ബെന്നി, മിനി ജോസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.
Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ